test del 3
‘യുകെയിൽ ജോലി നേടണമെന്നായിരുന്നു ആഗ്രഹം’: വിഷു ആഘോഷിക്കാൻ ഇനിയില്ല മടങ്ങിവരവ്; നിതിൻ രാജിന്റെ വിയോഗത്തിൽ തേങ്ങി ഗ്രാമം

ആര്യനാട്∙ നാലു ദിവസത്തെ വിഷു അവധി സന്തോഷപൂർവം കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കുമൊപ്പം ആഘോഷിക്കാനിരുന്ന നിതിൻ രാജ് നാടിന് മരവിപ്പിക്കുന്ന ഓർമയായി. ഉഴമലയ്ക്കലിലെ വാടക വീട്ടിൽ മകന്റെ പുസ്തകങ്ങൾക്കും വസ്ത്രങ്ങൾക്കും അരികിലിരുന്ന് വിങ്ങുന്ന അമ്മ ലതയെയും അച്ഛൻ രാജനെയും ആശ്വസിപ്പിക്കാനാകുന്നില്ല, ആർക്കും… ഇനി ഈ വീട്ടിലേക്ക് അവനെത്തില്ല എന്നതു വലിയ വേദനയാകുന്നു. നിതിന്റെ പഴയ പാഠപുസ്തകങ്ങൾ മുറിയിൽ അടുക്കി വച്ചിട്ടുണ്ട്. എംബിബിഎസ് നേടി ഡോക്ടറാകണമെന്നായിരുന്നു സ്വപ്നം. ബിഡിഎസിന് പഠിക്കുന്നതിനിടെ ‘നീറ്റ്’ ലക്ഷ്യംവച്ചുള്ള പഠനത്തിലായിരുന്നു. കോളജിൽ നിന്നുണ്ടായ ക്രൂരമായ അനുഭവങ്ങൾ നിതിൻ ആരെയും അറിയിക്കാതെ ഉള്ളിലൊതുക്കുകയായിരുന്നെന്ന് രാജൻ പറഞ്ഞു. സഹിക്കാൻ പറ്റാതായപ്പോൾ ചിലതെല്ലാം സഹോദരിമാരോടു പങ്കുവച്ചു. ‘എന്റെ കുഞ്ഞ് സഹിച്ചതിനു കണക്കില്ല. അവൻ നേരിട്ട വേദനകളെല്ലാം മറനീക്കി പുറത്തുവരണം.’‘എന്റെ കുട്ടിക്ക് അവിടെ പഠിക്കുന്നത് എളുപ്പമായിരിക്കില്ല എന്നറിയാമായിരുന്നു. മനഃപൂർവം മാർക്ക് കുറച്ച് തോൽപിക്കാൻ ശ്രമിച്ചിരുന്നു. അതുകൊണ്ട് എങ്ങനെയും ജയിക്കണം എന്നായിരുന്നു അവന്റെ മനസ്സിൽ. വീട്ടിൽ വരുമ്പോഴും ഇരുന്നു പഠിക്കും. ‘ഇത്രയും നേരം ട്രെയിനിലും ബസിലും വന്നതല്ലേ, കിടക്കാൻ സമയമില്ലേ എന്നു ചോദിച്ചാൽ അമ്മേ ഒരുപാട് പഠിക്കാനുണ്ട് എന്നാണ് പറയുന്നത്. 2–3 മണിക്കൂർ പഠിച്ചിട്ടാണ് കിടക്കുന്നത്. കുറച്ചുനേരം ടിവി കാണും. ടിവി അവനും മൂത്ത മോളും കൂടി ചേർന്ന് വാങ്ങിയതാണ്’– അമ്മ ലത പറഞ്ഞു.
Source link


