test del 2
യുഎസ് പ്രതിനിധികളെ കാത്തുനിൽക്കാതെ ഇറാൻ സംഘം ഇസ്ലാമാബാദ് വിട്ടു; മടങ്ങിയെത്തിയേക്കും

ഇസ്ലാമാബാദ്: പാകിസ്താൻ നേതാക്കളുമായി ചർച്ച നടത്തിയശേഷം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും ഇസ്ലാമാബാദ് വിട്ടു. ചർച്ചയ്ക്കായി യുഎസ് പ്രതിനിധികൾ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവരെ കാത്തുനിൽക്കാതെയാണ് ഇറാൻ സംഘത്തിന്റെ മടക്കം. ഇതോടെ ഇറാനും യുഎസും തമ്മിലുള്ള സമാധാന ചർച്ച വീണ്ടും അനിശ്ചിതത്വത്തിലായി.അതേസമയം ഇറാൻ പ്രതിനിധി സംഘം ഞായറാഴ്ചയോ തിങ്കളാഴ്ചയോ മടങ്ങി എത്തിയേക്കുമെന്നും സൂചനകളുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. അബ്ബാസ് അരാഗ്ചിയും സംഘവും ഒമാൻ തലസ്ഥാനമായ മസ്ക്കറ്റിലേക്കാണ് തിരിച്ചിരിക്കുന്നതെന്നാണ് വിവരം. നേരത്തെയുള്ള അദ്ദേഹത്തിന്റെ സന്ദർശന ഷെഡ്യൂളിൽ ഒമാനും റഷ്യയും ഉണ്ട്.പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുമായി ചർച്ചകൾ നടത്തിയ ശേഷമാണ് ഇറാൻ സംഘം മടങ്ങിയത്. യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കുന്നതിനടമുള്ള തങ്ങളുടെ നിർദേശങ്ങൾ ഇറാൻ പ്രതിനിധികൾ പാക് നേതാക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇറാന്റെ ആവശ്യങ്ങൾ പാകിസ്താൻ യുഎസിനെ അറിയിച്ചേക്കും.യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരഡ് കുഷ്നർ എന്നിവർ ചർച്ചകൾക്കായി ഇസ്ലാമാബാദിലേക്ക് ഇന്ന് തിരിക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചിരുന്നെങ്കിലും നിലവിൽ അവർ യുഎസിൽ തുടരുകയാണെന്നാണ് വിവരം.
Source link


