test del 5 copy of del 3
മുൻവൈരാഗ്യം തീർക്കാൻ അപകീർത്തിപ്പെടുത്തുന്നു: ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ ഉണ്ണിക്കൃഷ്ണന് പോറ്റി കോടതിയിൽ

തിരുവനന്തപുരം∙ ബെംഗളൂരു ശ്രീരാംപുരം അയ്യപ്പ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാനും ഭാരവാഹികള്‍ക്കുമെതിരെ കോടതിയെ സമീപിച്ച് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രധാന പ്രതി ഉണ്ണിക്കൃഷ്ണന് പോറ്റി. ചാനലിനു നല്കിയ അഭിമുഖത്തില്‍ ട്രസ്റ്റ് ഭാരവാഹികള്‍ മുന്‍വൈരാഗ്യം തീര്‍ക്കാന്‍, താന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന തരത്തില്‍ അപകീര്‍ത്തികരവും അവാസ്തവവുമായ കാര്യങ്ങള്‍ പറഞ്ഞുവെന്നു ചൂണ്ടിക്കാട്ടിയാണ് ഉണ്ണിക്കൃഷ്ണന് പോറ്റി തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 10,000 ചതുരശ്രയടി കെട്ടിടം ടെന്‍ഡര്‍ വിളിക്കാതെ നിര്‍മിച്ച് സാമ്പത്തിക തട്ടിപ്പു നടത്തുകയും ക്ഷേത്രത്തിലെ വിളക്കുകള്‍ കത്തിക്കാന്‍ കിട്ടിയ വെളിച്ചെണ്ണ ഭക്തര്‍ക്കു വില്‍ക്കുകയും ചെയ്തുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ ബെംഗളൂരു മുന്‍സിഫ് കോടതിയില്‍ 2024ല്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ചര്‍ച്ചകള്‍ക്കു ശേഷം പരാതി പിന്‍വലിച്ചു. ഇതിന്റെ പ്രതികാരം തീര്‍ക്കാനാണ് ട്രസ്റ്റ് ഭാരവാഹികള്‍ തനിക്കെതിരെ പ്രതികരണം നടത്തിയതെന്നാണ് പോറ്റിയുടെ പരാതി. ട്രസ്റ്റ് ഭാരവാഹികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അഭിഭാഷകനായ ശേഖര്‍ ജി.തമ്പി മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉണ്ണിക്കൃഷ്ണന് പോറ്റി ആവശ്യപ്പെടുന്നു.
Source link


