LATEST

മുണ്ടത്തിക്കോട്   ദുരന്തം; ജുഡീഷ്യൽ അന്വേഷണം  പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം നഷ്ടപരിഹാരം


തൃശൂർ: മുണ്ടത്തിക്കോട് പടക്കനി‌ർമ്മാണശാല ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും. ഇവർക്ക് രണ്ട് ലക്ഷം രൂപ സഹായധനമായി നൽകും. ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എല്ലാവരെയും ഞെട്ടിച്ച അപകടമാണുണ്ടായതന്നും അപകടകാരണം ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിച്ച് കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. സുരക്ഷാവീഴ്‌ചയാണെന്നും ചൂടാണ് കാരണമെന്നും പറയുന്നുണ്ട്. ഇനിമുതൽ ഇത്തരം കാര്യങ്ങൾക്ക് സുരക്ഷാ നടപടികൾ മുൻകൂട്ടി സ്വീകരിക്കണം. വെടിക്കെട്ട് ഒഴിവാക്കണമെന്ന് പറയാനാകില്ല. സമീപകാലങ്ങളിൽ വീഴ്‌ച പറ്റിയെന്നാണ് മനസിലാക്കുന്നത്. ഇത് വളരെ ഗൗരവത്തോടെ കാണണം. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് വേണ്ട ചികിത്സാസഹായം സർക്കാർ നൽകണം. സംവിധാനങ്ങളുടെ പോരായ്‌മകൾ പരിഹരിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.


Source link

Back to top button