test del 4 copy of del 3

മുഖംമൂടി ധരിച്ച സൈനികർ, മിന്നൽ നീക്കം; കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ–വിഡിയോ


ടെഹ്റാൻ∙ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയ രണ്ട് കണ്ടെയ്നർ കപ്പലുകൾ പിടിച്ചെടുത്തതിന്റെ വിഡിയോ പുറത്തുവിട്ട് ഇറാൻ. മുഖംമൂടി ധരിച്ച സൈനികർ കപ്പലുകളിലേക്ക് കയറി നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ പുറത്തുവിട്ടത്. എംഎസ്‌സി ഫ്രാൻസെസ്ക, ഇപാമിനോൻ‌ഡസ് എന്നിവയാണ് പിടിച്ചെടുക്കപ്പെട്ട കപ്പലുകൾ. ഇവ ഇറാൻ തുറമുഖത്തേക്ക് കൊണ്ടുപോയി.കപ്പലുകൾ അനുമതിയില്ലാതെയാണ് സഞ്ചരിച്ചിരുന്നതെന്നും നാവിഗേഷൻ സംവിധാനങ്ങളിൽ കൃത്രിമം കാട്ടിയെന്നും ഇറാൻ ആരോപിച്ചു. എംഎസ്‌സി ഫ്രാൻസെസ്ക കപ്പലിലുണ്ടായിരുന്ന നാല് മോണ്ടിനെഗ്രോ പൗരന്മാരുൾപ്പെടെയുള്ള എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. കപ്പൽ വിട്ടുകിട്ടുന്നതിനായുള്ള ചർച്ചകൾ നടന്നു വരികയാണ്. യുഎസുമായുള്ള സംഘർഷം രൂക്ഷമായതോടെയാണ് ഹോർമുസിൽ ഇറാൻ നിയന്ത്രണം ഏർപ്പെടുത്തിയത്. യുഎസും ഇറാനുമേൽ നാവിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.


Source link

Back to top button