test del 4 copy of del 3

ചൂട് അസഹനീയം: അങ്കണവാടികൾക്ക് ഒരാഴ്ച അവധി, കുട്ടികൾക്കുള്ള പോഷകാഹാരം വീട്ടിൽ എത്തിക്കും


തിരുവനന്തപുരം∙ അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കുമെന്ന് വനിത ശിശുവികസന വകുപ്പ്. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്നുമാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവു പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്കു നല്‍കേണ്ട പോഷകാഹാരം വീടുകളിൽ എത്തിക്കുന്നതായിരിക്കും. അന്തരീക്ഷ താപനില ഉയർന്നതിനാൽ കൊല്ലം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ വെള്ളിയാഴ്ച (24.04.2026)അവധി പ്രഖ്യാപിച്ചു.


Source link

Back to top button