test del 4 copy of del 3
മലയാളത്തെ പുറത്താക്കി അമൃത എക്സ്പ്രസ്; മലയാളം ബോർഡുകളും ട്രെയിനിന്റെ പേരും ഒഴിവാക്കി

തിരുവനന്തപുരം∙ തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടിയതിനു പിന്നാലെ ട്രെയിനിലെ മലയാളം ബോർഡുകളും അമൃത എക്സ്പ്രസ് എന്ന പേരും അപ്രത്യക്ഷമായി. തിരുവനന്തപുരത്തു നിന്ന് രാമേശ്വരത്ത് എത്തുന്ന ട്രെയിനിന്റെ കോച്ചുകൾ ഉപയോഗിച്ചാണു രാമേശ്വരം–ചെന്നൈ താംബരം ട്രെയിൻ ഓടിക്കുന്നത്. ചെന്നൈയിലെ മെക്കാനിക്കൽ വിഭാഗമാണു മലയാളം ഒഴിവാക്കി പുതിയ ബോർഡുകൾ വച്ചത്. 2025 ഒക്ടോബറിലാണു തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടിയത്. അതുവരെ ട്രെയിനിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും മധുര മീനാക്ഷി ക്ഷേത്രത്തിന്റെയും ചിത്രങ്ങളുള്ള ബോർഡ് ഉണ്ടായിരുന്നു. താഴെ ആദ്യ വരിയിൽ മലയാളത്തിൽ ട്രെയിനിന്റെ പേരുമുണ്ടായിരുന്നു. തിരുവനന്തപുരം കോച്ചിങ് ഡിപ്പോയാണു ബോർഡ് സ്ഥാപിച്ചിരുന്നത്. 2001ൽ അന്നത്തെ റെയിൽവേ സഹമന്ത്രിയായിരുന്ന ഒ.രാജഗോപാലിന്റെ ശ്രമഫലമായാണു തിരുവനന്തപുരം–പാലക്കാട് റൂട്ടിൽ അമൃത എക്സ്പ്രസ് ആരംഭിച്ചത്.
Source link


