test del 3

‘മധ്യപ്രദേശിലേക്ക് കൊണ്ടുപോകാൻ അനുവദിക്കരുത്’: പൊലീസിനെ സമീപിച്ച് മോണലിസ


കൊച്ചി ∙ മധ്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തിയതോടെ സംരക്ഷണം ആവശ്യപ്പെട്ട് കേരള പൊലീസിനെ സമീപിച്ച് കുംഭമേളയിലെ വൈറൽ പെൺകുട്ടി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കാണു പെൺകുട്ടി പരാതി നൽകിയത്. മുഖ്യമന്ത്രിയടക്കമുള്ളവർക്കും പരാതി നൽകിയിട്ടുണ്ട്. തന്നെ മധ്യപ്രദേശിലേക്ക് െകാണ്ടുപോകാൻ അനുവദിക്കരുതെന്നും 18 വയസായ തനിക്ക് കേരളത്തിൽ തന്നെ ജീവിക്കാനാണ് താൽപര്യമെന്നും പെൺകുട്ടി പൊലീസിനെ അറിയിച്ചു. വിവാഹസമയത്ത് ഫർമാനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് കൊച്ചിയിൽ ഉണ്ടെന്നറിഞ്ഞാണ് പൊലീസ് സംഘം എത്തിയത് എന്നാണ് സൂചന. ഇയാളുടെ ഫോൺ കാക്കനാട് മേഖലയിൽ ഉണ്ടെന്ന് കണ്ടെത്തിയതോടെയാണിത്. എന്നാൽ പൊലീസ് സംഘം എത്തിയപ്പോൾ അയാൾ അവിടെ ഉണ്ടായിരുന്നില്ല. എത്രയും വേഗം തങ്ങൾക്ക് മുന്നിൽ ഹാജരാകണമെന്ന് ഫോണിലൂടെ പൊലീസ് നിർേദശിച്ചതായാണ് വിവരം.


Source link

Back to top button