test del 4 copy of del 3
ബെംഗളൂരുവിൽനിന്ന് കോഴിക്കോടിന് ഫ്ലൈ ബസ്; മൈസൂരു– കോട്ടയം യാത്രയ്ക്ക് പല്ലക്കി നോൺ എസി സ്ലീപ്പർ

മൈസൂരു ∙ കർണാടക ആർടിസി മൈസൂരുവിൽ നിന്നു കോട്ടയത്തേക്കു പല്ലക്കി നോൺ എസി സ്ലീപ്പർ ബസ് സർവീസ് ആരംഭിച്ചു. വൈകിട്ട് 6.30നു മൈസൂരുവിൽ നിന്നു പുറപ്പെട്ടു ബത്തേരി, കോഴിക്കോട്, തൃശൂർ, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ വഴി രാവിലെ 5.15നു കോട്ടയത്തെത്തും. കോട്ടയത്തു നിന്നു രാത്രി 8.30നു പുറപ്പെട്ടു രാവിലെ 7.30നു മൈസൂരുവിലെത്തും. 1,150 രൂപയാണു ടിക്കറ്റ് ചാർജ്. നിലവിൽ മൈസൂരുവിൽ നിന്ന് എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കു കർണാടക ആർടിസി സർവീസുകളുണ്ട്. തിരുവനന്തപുരത്തേക്കുള്ള വാരാന്ത്യ സർവീസ് ഗൂഡല്ലൂർ, നിലമ്പൂർ വഴിയാണ് ഓടുന്നത്.
Source link


