test del 5 copy of del 3
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയിൽ തീപിടിത്തം; ചടങ്ങുകൾ മാറ്റിവച്ചെന്ന് പെട്രോളിയം മന്ത്രാലയം

ജയ്പുർ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന രാജസ്ഥാനിലെ പച്പദ്ര റിഫൈനറിയിൽ വൻ തീപിടിത്തം. ഉദ്ഘാടനത്തിനു 24 മണിക്കൂർ ബാക്കിനിൽക്കെയാണ് അപകടമുണ്ടായത്. തുടർന്ന് പ്രധാനമന്ത്രി പങ്കെടുക്കാനിരുന്ന ചടങ്ങുകൾ മാറ്റിവച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും തീ നിയന്ത്രണവിധേയമാക്കിയെന്നും മന്ത്രാലയം വ്യക്തമാക്കി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ഇന്ധന ഉൽപാദനത്തിനു പുറമെ പ്ലാസ്റ്റിക് ഫർണിച്ചറുകൾ, കാർഷിക പൈപ്പുകൾ, വാഹന ഘടകങ്ങൾ, സിന്തറ്റിക് നാരുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ ഉൽപാദിപ്പിക്കാനും ഈ പ്ലാന്റിനു സാധിക്കും. രാജസ്ഥാന്റെ വ്യാവസായിക മേഖലയ്ക്ക് വൻ കുതിച്ചുചാട്ടം നൽകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.
Source link


