LATEST

പൊതുസ്ഥലങ്ങളിൽ തണൽപ്പന്തൽ ഒരുങ്ങും; ഉഷ്‌ണതരംഗം പ്രതിരോധിക്കാൻ മാർഗനിർദേശങ്ങളുമായി സർക്കാർ


തിരുവനന്തപുരം: ഉഷ്ണതരംഗം പ്രതിരോധിക്കാൻ ജനങ്ങൾക്ക്‌ മാർഗനിർദേശങ്ങളുമായി സർക്കാ‌‌ർ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഓൺലൈനായി നടന്ന ഉന്നതതല യോഗത്തിനുപിന്നാലെയാണ് സർക്കാ‌ർ നിർദേശങ്ങൾ പുറത്തുവിട്ടത്. മുഖ്യമന്ത്രി തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് നിർദേശങ്ങൾ പങ്കുവച്ചത്. സംസ്ഥാനത്ത് ചൂട് കൂടുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അംഗനവാടികളിലും സ്‌കൂളുകളിലും കൂൾ റൂഫൊരുക്കും, പൊതുഇടങ്ങളിൽ വെള്ളം, ഒആർഎസ് എന്നിവ ഉറപ്പാക്കും, ട്രാഫിക് സിഗ്നലുകളിലുകളുടെ സമയം കുറയ്‌ക്കുന്നത് പരിഗണിക്കും തുടങ്ങിയ തീരുമാനങ്ങളാണ് ഉന്നതതലയോഗത്തിൽ ഉണ്ടായത്. സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ


Source link

Back to top button