പട്ടുവത്ത് ഒരു വൃദ്ധയ്ക്ക് കൂടി പാമ്പുകടിയേറ്റു, പരിയാരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ

കണ്ണൂർ : തളിപ്പറമ്പ് പട്ടുവത്ത് മറ്റൊരു വയോധികയ്ക്ക് കൂടി പാമ്പ് കടിയേറ്റു. കാവുങ്കൽ നമ്പ്രോത്ത് വീട്ടിൽ നാരായണിക്കാണ് (77) വീടിന്റെ പരിസരത്ത് വച്ച് ചുരുട്ട മണ്ഡലിയുടെ കടിയേറ്റത്. ഞായറാഴ്ച വൈകിട്ട് നാലിന് വീട്ടുപരിസരം വൃത്തിയാക്കുകയായിരുന്ന നാരായണിയുടെ കൈക്കാണ് കടിയേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇപ്പോൾ ഇവർ വെന്റിലേറ്ററിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടിന്റെ പരിസരത്ത് വച്ച് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന തളിപ്പറമ്പ് പട്ടുവം മുതുകുട കല്ലടത്ത് നബീസ (65) ഇന്ന് പുലർച്ചെ മരിച്ചിരുന്നു. കടിച്ചത് ശംഖുവരയൻ പാമ്പാണെന്നാണ് നിഗമനം. വീട്ടിൽ തളർന്നുവീണ നബീസയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആന്റിവെനം നൽകിയിരുന്നു. ഭർത്താവ്: അഹമ്മദ്. മകൾ: ഫാത്തിമ. മരുമകൻ: കബീർ.
Source link


