test del 5 copy of del 3
‘നിതീഷ് ബിജെപിയുമായി ഒത്തുതീർപ്പിലായി; അങ്ങനെയുള്ള സർക്കാരിനെയാണ് തമിഴ്നാട്ടിലും വേണ്ടത്’

ചെന്നൈ ∙ ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിതീഷ് കുമാർ ബിജെപിയുമായി ഒത്തുതീർപ്പിലാണെന്നും അദ്ദേഹത്തിന്റെ പഴയകാല പ്രവൃത്തികൾ കാരണം ബിജെപിക്ക് അദ്ദേഹത്തെ പൂർണമായും നിയന്ത്രിക്കാൻ സാധിക്കുന്നുണ്ടെന്നും രാഹുൽ ആരോപിച്ചു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് രാജ്യസഭാ എംപിയായ നിതീഷ് കുമാറിന്റെ നടപടിയെ മുൻനിർത്തിയായിരുന്നു രാഹുലിന്റെ കടന്നാക്രമണം. ബിഹാറിലേതിനു സമാനമായ നീക്കമാണ് ബിജെപി തമിഴ്നാട്ടിലും ലക്ഷ്യമിടുന്നതെന്ന് രാഹുൽ മുന്നറിയിപ്പ് നൽകി. തങ്ങൾക്ക് പൂർണമായി നിയന്ത്രിക്കാൻ കഴിയുന്ന ഒരു സർക്കാരിനെയാണ് തമിഴ്നാട്ടിലും അവർക്ക് വേണ്ടത്. തങ്ങൾ പറയുന്നത് മാത്രം കേൾക്കുന്ന ഒരു മുഖ്യമന്ത്രിയെ ഇവിടെ പ്രതിഷ്ഠിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. എന്നാൽ അതിന് ഒരിക്കലും അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Source link


