LATEST
തൃശൂർ പൂരത്തിന് പരിസമാപ്തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്

ന്യൂഡൽഹി: പകൽപ്പൂരത്തിന്റെ മേളം പൂർത്തിയാക്കി തിരുവമ്പാടിയും പാറമേക്കാവും പടിഞ്ഞാറേ നടയിലെത്തി ഉപചാരം ചൊല്ലിപ്പിരിഞ്ഞു. 2027 ഏപ്രിൽ 17നാണ് അടുത്ത പൂരം. 230-ാമത് പൂരത്തിനാണ് ഇപ്പോൾ പരിസമാപ്തിയായത്. പൂരദിനം ലോകത്തിനായി സമർപ്പിക്കുമ്പോൾ പകൽപ്പൂര ദിനം ദേശത്തിനുള്ളതാണ്. രാവിലെ ഏഴരയോടെ മണികണ്ഠനാലിൽ നിന്ന് 15 ആനകളുടെ അകമ്പടിയോടെ പാറമേക്കാവിലമ്മ എഴുന്നള്ളി. എറണാകുളം ശിവകുമാർ തിടമ്പേറ്റി. കിഴക്കൂട്ട് അനിയന്മാരാർ മേളപ്രമാണിയായി. പത്ത് മണിയോടെ ശ്രീമൂലസ്ഥാനം പന്തലിലേക്ക്. കൊട്ടിക്കലാശം രണ്ട് മണിക്കൂർ നീണ്ടു. നായ്ക്കനാലിൽ നിന്ന് തിരുവമ്പാടി ഭഗവതി എഴുന്നെള്ളി. തിരുവമ്പാടി ചന്ദ്രശേഖരനാണ് തിടമ്പേറ്റിയത്. ചെറുശേരി കുട്ടൻ മാരാർ മേളപ്രമാണിയായി. പത്ത് മണിയോടെ തിരുവമ്പാടിയും ശ്രീമൂലസ്ഥാനം പന്തലിലേക്ക്.
Source link


