NATIIONAL

തിലകിനെ നിർത്തിപ്പൊരിച്ച് ഹാർദിക്, കൂകിവിളിച്ച് കാണികൾ; ‘കലിപ്’ തീർത്തത് ബോളർമാരോട്, സെഞ്ചറിക്കു ശേഷം ‘ചെവിപൊത്തി’ ആ ആക്ഷൻ– വിഡിയോ


അഹമ്മദാബാദ്∙ തിലക് വർമയോട് മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ അൽപം ചൂടായി പറഞ്ഞത് എന്താകും? എന്തു തന്നെയായാലും അതു ഫലിച്ചു! 22 പന്തിൽ 19 റൺസുമായി ക്രീസിൽ തുഴഞ്ഞുനിന്ന തിലക് വർമ പിന്നീടുള്ള 23 പന്തിൽ നേടിയത് 82 റൺസ്. ഫോമില്ലായ്മ യുടെ പേരിൽ വിമർശനങ്ങളേറെ കേട്ട, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ ആരാധകർ വരെ കൂകി വിളിച്ച തിലക് വർമയുടെ ഉയിർത്തെഴുന്നേൽപിന്റെ കാഴ്ച്‌ചയായിരുന്നു അത്. 45 പന്തിൽ സെഞ്ചറി (1011) തികച്ച തിലകിന്റെ മികവിൽ മികച്ച ടോട്ടൽ നേടിയ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെതിരെ നേടിയത് 99 റൺസ് വിജയം.200 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് ആദ്യ പന്തിൽ സായ് സുദർശനെ നഷ്ടമായി. ജസ്പ്രീത് ബുമ്രയ്ക്ക് ഈ സീസണിലെ ആദ്യ വിക്കറ്റ്. അതൊരു തുടക്കമായിരുന്നു. രണ്ടാം ഓവറിൽ ജോസ് ബട്‌ലറിനെ (5) ഹാർദിക് പാണ്ഡ്യ എൽബിഡബ്ല്യുവിൽ കുരുക്കി. ഷെർഹെയ്ൻ റുതർഫോർഡിനു പകരം ഇംപാക്ട് സബ് ‌ആയി ഇറങ്ങിയ മീഡിയം പേസർ അശ്വനി കുമാറിന്റെറെ ഊഴമായിരുന്നു പിന്നീട്. ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (14), രാഹുൽ തെവാത്തിയ (8), ഷാറൂഖ് ഖാൻ (17), റാഷിദ് ഖാൻ (4) എന്നിവരുടെ വിക്കറ്റുകൾ അശ്വനി കുമാർ വീഴ്ത്തി. 4 ഓവറിൽ 24 റൺസ് വഴങ്ങി 4 വിക്കറ്റു നേടിയ അശ്വനി കുമാറിനു പുറമേ 3 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ജസ്പ്രീത് ബുമയും ബോളിങ്ങിൽ തിളങ്ങി.∙ തിലകിനെ ‘നിർത്തിപ്പൊരിച്ചു’ അതുവരെ തിലകിനെ കൂവിയ കാണികൾ തീരാക്കയ്യടി മേളം തീർത്തു 8 ഫോറുകളും 7 സിക്‌സറുകളും അടങ്ങിയ ഇന്നിങ്‌സ്. 20-ാം ഓവറി ലെ അവസാന പന്തിൽ പ്രസിദ്ധ് കൃഷ്ണയെ ബൗണ്ടറിയടിച്ചാണു തിലക് സെഞ്ച്വറി തികച്ചത്. അതിനു ശേഷം ഹെൽമെറ്റും ഗ്ലൗസും ഊരിയ തിലക് ഒരു ചെവി അടച്ചുപിടിച്ച് ആകാശത്തേക്കു വിരലുകളുയർത്തി, ഇതുവരെ തന്നെ വിമർശിച്ചുവർക്കുള്ള മറുപടി എന്ന മട്ടിൽ!


Source link

Back to top button