test del 4 copy of del 3
‘ടൗസ്ക’യുടെ എൻജിൻ റൂമില്‍ സുഷിരമുണ്ടാക്കിയെന്ന് ട്രംപ്, യഥാർഥത്തിൽ സംഭവിച്ചതെന്ത്?

അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്കുകപ്പൽ യുഎസ് നാവികസേന ബലം പ്രയോഗിച്ച് പിടിച്ചെടുത്തുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ‘ടൗസ്ക’ എന്ന കപ്പലാണ് നാടകീയ നീക്കങ്ങൾക്കൊടുവിൽ യുഎസ് മറീൻസിന്റെ കസ്റ്റഡിയിലായത്. നാടകീയമായ പിടിച്ചെടുക്കൽതുടർന്നാണ് കപ്പലിനെ നിശ്ചലമാക്കാൻ അമേരിക്കൻ സേന ‘ഡിസേബിളിങ് ഫയർ’ രീതി പ്രയോഗിച്ചത്. കപ്പലിന്റെ എന്ജിൻ റൂമിലേക്ക് കൃത്യതയോടെ വെടിവെച്ച് സുഷിരമുണ്ടാക്കിയതായും ഇതോടെ കപ്പൽ പാതിവഴിയിൽ തടയപ്പെട്ടതായും ട്രംപ് വ്യക്തമാക്കി. ‘കേൾക്കാൻ തയ്യാറായില്ല, അതിനാൽ ഞങ്ങളുടെ നാവികസേന കപ്പലിന്റെ എന്ജിൻ റൂം തകർത്ത് അവരെ തടഞ്ഞു. ഇപ്പോൾ കപ്പൽ യുഎസ് മറൈൻസിന്റെ പൂർണ കസ്റ്റഡിയിലാണ്’ ട്രംപ് കുറിച്ചു.
Source link


