test del 5 copy of del 3

ജിഎസ്‍ടി വെട്ടിക്കുറയ്ക്കൽ വീണ്ടും? ‘ഫ്ളക്സ് വണ്ടിക്ക്’ വില കുറഞ്ഞേക്കും, ഇറാൻ – യുഎസ് യുദ്ധത്തിനിടെ നിർണാക നീക്കത്തിന് കേന്ദ്രം


പെട്രോളിലും എഥനോളിലും ഓടിക്കാൻ കഴിയുന്ന ‘ഫ്ളക്സ് ഫ്യുവൽ’ കാറുകളുടെ ചരക്കു സേവന നികുതി (ജിഎസ്‍ടി) കുറയ്ക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. അടുത്ത ജിഎസ്‍ടി കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ചുള്ള ചർച്ചയുണ്ടാകുമെന്ന് റിപ്പോർട്ട്. ഇറാൻ യുദ്ധത്തെ തുടർന്ന് ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവ് വർധിച്ചിരുന്നു. ഇതു കുറയ്ക്കുന്നതിന് ബദൽ മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി എഥനോൾ ഉപയോഗം വർധിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഫ്ളക്സ് ഫ്യുവൽ വാഹനങ്ങളുടെ ജിഎസ്‍ടി 28 ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി കുറയ്ക്കണമെന്ന് നേരത്തെ കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി ജിഎസ്‍ടി കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നികുതി അഞ്ച് ശതമാനമാക്കി കുറയ്ക്കണമെന്നാണ് വാഹന വ്യവസായികളുടെ നിലപാട്.ആവശ്യം വരുന്നതിന്റെ 80 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റങ്ങൾ ഇന്ത്യയുടെ ഇറക്കുമതി ചെലവിനെയും സാരമായി ബാധിക്കും. ക്രൂഡ് ഓയിലിന് ഒരു വർഷത്തെ കാലയളവിൽ ഒരു ഡോളർ വില വർധനയുണ്ടായാൽ ഇന്ത്യയുടെ ഇറക്കുമതി ചെലവ് 16,000 കോടി രൂപ കൂടുമെന്നാണ് കണക്ക്. കഴിഞ്ഞ സാമ്പത്തിക വർഷം (2025-26) 10,950 കോടി ഡോളറാണ് ഇന്ത്യയ്ക്ക് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ചെലവായത്. എന്നാൽ ബദൽ ഇന്ധനമായി ഉപയോഗിക്കാൻ കഴിയുന്ന എഥനോൾ ഉൽപാദനം ഇന്ത്യയിൽ കൂടുതലുമാണ്. പുതിയ കണക്ക് പ്രകാരം 1,000 കോടി ലിറ്റർ എഥനോളാണ് രാജ്യത്ത് അധികമായുള്ളത്. ഇത് വാഹനങ്ങളിലും പാചകത്തിനും ഉപയോഗിക്കാനാകുമോയെന്നും സർക്കാർ ആലോചിക്കുന്നുണ്ട്. 


Source link

Back to top button