test del 2
ജയിച്ചുനിൽക്കുന്നു എന്നത് ഇറാന്റെ തോന്നൽമാത്രം, ട്രംപിന്റെ ലക്ഷ്യം വേറെ; എണ്ണമേഖല തകർച്ചയുടെ വക്കിൽ

വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ നീട്ടാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം വെറുമൊരു സമാധാന നീക്കമല്ലെന്നും മറിച്ച് ഇറാന്റെ സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയായ എണ്ണമേഖലയെ അപ്പാടെ തകർക്കാനുള്ള കൃത്യമായ കണക്കുകൂട്ടലിന്റെ ഫലമാണെന്നും റിപ്പോർട്ടുകൾ. വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും അവരുടെ പ്രധാന വരുമാനമാർഗമായ എണ്ണ ഉൽപ്പാദനം തകർക്കാൻ ലക്ഷ്യമിട്ടുള്ള നാവിക ഉപരോധം അമേരിക്ക തുടരുകയാണ്.ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ ഭരണകൂടം ഇറാനെതിരെ സ്വീകരിച്ചിരിക്കുന്നത് ‘സാമ്പത്തിക യുദ്ധമുറകളാണ്’ എന്നാണ് വിദഗ്ധർ കരുതുന്നത്. എണ്ണ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ പരിമിതമായതിനാൽ ഉടൻ തന്നെ ഖാർഗ് ഐലൻഡിലെ എണ്ണക്കിണറുകൾ അടച്ചുപൂട്ടാൻ ഇറാൻ നിർബന്ധിതരാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.എണ്ണക്കിണറുകളെ അടച്ചുപൂട്ടുന്നത് വഴി ഇറാന്റെ സമ്പദ് വ്യവസ്ഥയെ ശാശ്വതമായി ദുർബലപ്പെടുത്താനാണ് അമേരിക്കൻ നീക്കം. വെറുമൊരു സൈനിക നീക്കത്തേക്കാൾ ഉപരിയായി ഇറാനിലെ ആഭ്യന്തര രാഷ്ട്രീയ വിള്ളലുകൾ മുതലെടുത്ത് അവരെ നയതന്ത്രപരമായി കീഴടക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ട്രംപിന്റെ ഈ തന്ത്രം കേവലം വിട്ടുവീഴ്ചയല്ല, മറിച്ച് ഇറാന്റെ സാമ്പത്തിക ഭദ്രതയെ തകർക്കാനുള്ള കൃത്യമായ കണക്കുകൂട്ടലാണെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു.അത്തരത്തിൽ വിലയിരുത്തുമ്പോൾ, ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ (Operation Epic Fury) ഇപ്പോൾ ഇറാന്റെ എണ്ണപ്പാടങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു ‘സാമ്പത്തിക യുദ്ധമായി’ (Economic Fury) മാറിയിരിക്കുകയാണ്. ട്രംപിന്റെ ഉപരോധം പ്രധാനമായും ലക്ഷ്യംവെക്കുന്നത് ഖാർഗ് ഐലൻഡിനെയാണ്. ഇറാന്റെ പ്രധാന എണ്ണ ഹബ്ബാണ് ഖാർഗ്. ഹോർമുസ് കടലിടുക്കിലെ (Strait of Hormuz) നാവിക ഉപരോധത്തിലൂടെ ഇറാന്റെ എണ്ണക്കപ്പലുകളുടെ നീക്കം അമേരിക്ക പൂർണമായും തടഞ്ഞിരിക്കുകയാണ്.
Source link


