test del 4 copy of del 3

ചെളിയെടുപ്പ് മാഫിയ വിലസുന്നു: പൊലീസ് പട്രോളിങ് സംഘങ്ങളും ഈ വഴി മറന്നു; ജനപ്രതിനിധികളും കയ്യൊഴിഞ്ഞു


ശാസ്താംകോട്ട ∙ സർക്കാർ വകുപ്പുകളെയും കത്തുന്ന വേനൽ ചൂടിനെയും വകവയ്ക്കാതെ ശൂരനാട് വടക്ക് മണലിക്കൽ പുഞ്ചയി‍ൽ ചെളിയെടുപ്പ് രൂക്ഷമായി. സകല മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണു രാപകൽ വ്യത്യാസമില്ലാതെ ചെളിയൂറ്റ് സംഘങ്ങൾ സജീവമായത്. ഒരു വള്ളം ചെളിയെടുക്കുന്നതിനു മൂവായിരം രൂപ വരെയാണ് കൂലി. അതീവ പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ, വിവിധ സർക്കാർ വകുപ്പുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ചില ഉദ്യോഗസ്ഥർ ചേർന്നാണു മാഫിയകൾക്കു പ്രവർത്തിക്കാൻ അവസരം ഒരുക്കുന്നതെന്നാണ് ആക്ഷേപം.കുന്നത്തൂർ, കരുനാഗപ്പള്ളി, മാവേലിക്കര താലൂക്കുകളുടെ അതിർത്തി പ്രദേശത്ത് അഞ്ഞൂറ് ഏക്കറോളം വിശാലമായ മണലിക്കൽ പുഞ്ച അപൂർവ സസ്യങ്ങളുടെയും പക്ഷികളുടെയും ആവാസ കേന്ദ്രമാണ്. എന്നാൽ പരിധിയില്ലാത്ത പ്രകൃതി ചൂഷണത്തെ തുടർന്നു പുഞ്ച നാശത്തിന്റെ വക്കിലാണ്. കുന്നത്തൂർ താലൂക്ക് വികസനസമിതി യോഗം പലതവണ പൊലീസിനും റവന്യു വകുപ്പിനും ചെളിയെടുപ്പ് തടയാൻ നിർദേശം നൽകിയെങ്കിലും ഒന്നും നടപ്പായില്ല.


Source link

Back to top button