test del 4 copy of del 3
ചൂടിനെ പേടിക്കണ്ട, കരിക്കിൻ വെള്ളം ഇനി പോക്കറ്റിലിട്ട് കൊണ്ടുപോകാം, ലക്ഷങ്ങളുടെ നിക്ഷേപം നേടി മലയാളി സ്റ്റാർട്ടപ്പ്

ചികിത്സയിൽ കഴിഞ്ഞിരുന്ന സുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് ആശുപത്രിക്കുള്ളിലേക്ക് കരിക്ക് പ്രവേശിപ്പിക്കില്ലെന്ന ബോർഡ് തൃശൂർ സ്വദേശികളായ ആന്റണിയുടെയും നിലിൻ ബാബുവിന്റെയും ശ്രദ്ധയിൽ പെടുന്നത്. കരിക്കിന്റെ തൊണ്ട് നിർമാർജനം ചെയ്യാൻ വഴിയില്ലാത്തതാണ് ആശുപത്രികളെ ഇത്തരമൊരു ബോർഡിലേക്ക് നയിച്ചത്. എന്നാൽ കസിൻ സഹോദരങ്ങളായ ആൻറണിയുടെയും നിലിന്റെയും ചിന്ത മറ്റൊരു വഴിക്കായിരുന്നു. എന്തുകൊണ്ട് കരിക്കിനെ എവിടെയും കൊണ്ടുനടക്കാവുന്ന രൂപത്തിലേക്ക് മാറ്റിക്കൂട. ഗവേഷണങ്ങൾക്കൊടുവിൽ ‘നാച്ചുറപ്പ്’ എന്ന മലയാളത്തിന്റെ സ്വന്തം ഇൻസ്റ്റന്റ് കരിക്കിൻ വെള്ളം പൗഡർ ബ്രാൻഡിലേക്ക്.സാഷേ രൂപത്തിൽ ലഭിക്കുന്ന നാച്ചുറപ്പിന്റെ ടെൻഡർ കോക്കനട്ട് വാട്ടർ ഇൻസ്റ്റന്റ് മിക്സ് 200 മില്ലി വെള്ളത്തിൽ ചേർത്താൽ കരിക്കിൻ വെള്ളം റെഡി. രുചിയും ഗുണവും യഥാർത്ഥ കരിക്കിനെ പോലെ തന്നെ. തുടക്കത്തിൽ സ്പ്രേ ഡ്രൈ ചെയ്താണ് കരിക്കിൻ വെള്ളത്തെ പൗഡർ രൂപത്തിലേക്ക് മാറ്റിയിരുന്നത്. എന്നാൽ ഈ പ്രക്രിയയിൽ കരിക്കിൻ വെള്ളത്തിലെ ലവണങ്ങളും മധുരവും നഷ്ടപ്പെടുന്നത് തിരിച്ചടിയായിരുന്നു. തുടർന്നാണ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ‘ഫ്രീസ് ഡ്രൈയിങ്’ എന്ന രീതിയിലേക്ക് മാറിയത്. ഒരു കരിക്കിന് ശരാശരി 50 രൂപയ്ക്ക് മുകളിൽ വില വരുമ്പോൾ എങ്ങനെയാണ് ഇൻസ്റ്റൻറ് കരിക്ക് 25 രൂപയ്ക്ക് വിൽക്കുന്നതെന്ന് സംശയം തോന്നുന്നില്ലേ. ഇതിന് പിന്നിലെ ബിസിനസ് പ്ലാനിങും ആൻറണി പാത്താടൻ വിശദീകരിക്കുന്നു. കർണാടക, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ നിന്ന് മൊത്തമായാണ് കരിക്ക് വാങ്ങുന്നത്. വെള്ളം മാറ്റിയ ശേഷം കരിക്ക് ഐസ്ക്രീം കമ്പനികൾക്ക് വിൽക്കും. ഇതോടെ തന്നെ മുടക്കുമുതലിൻറെ വലിയൊരു ഭാഗം തിരിച്ചുവരും. തൊണ്ട്, ചിരട്ട എന്നിവ എടുക്കാനും കമ്പനികളുണ്ട്. ചിരട്ടയിൽ നിന്ന് അലങ്കാര വസ്തുക്കൾ നിർമിച്ച് സൈറ്റിലൂടെ വിൽക്കുന്നുണ്ട്. ഇതോടെ കരിക്ക് വാങ്ങിയ പണം മുതലാവുമെന്നും ആൻറണി വിശദീകരിക്കുന്നു.
Source link


