test del 5 copy of del 3

കോട്ട് ഊരി പ്രതിഷേധം, കുത്തിയിരിപ്പ് സമരം; ഡോ. റാമിനെ പുറത്താക്കണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും


കണ്ണൂർ∙ നിതിൻ രാജിന്റ മരണവുമായി ബന്ധപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജ് വിദ്യാർഥികൾ. രാവിലെ ക്യാംപസിനു മുന്നിൽ കോട്ട് ഊരി പ്രതിഷേധിച്ച ശേഷമാണ് വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം നടത്തിയത്. വിവിധ ആവശ്യങ്ങളുന്നയിച്ച് മാനേജ്മെന്റിന് കത്തും നൽകി. ആരോപണവിധേയനായ ഡോ. റാമിനെ പുറത്താക്കണമെന്നാണ് പ്രധാന ആവശ്യം. വിദ്യാർഥികളെ മാനസികമായി ഉപദ്രവിക്കുന്ന മറ്റ് രണ്ട് അധ്യാപകർക്കെതിരെയും നടപടിയെടുക്കണം. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കണം. സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തണം. മാനേജ്മെന്റുമായി വിദ്യാർഥികൾക്കു നേരിട്ടു ബന്ധപ്പെടാനുള്ള സാഹചര്യം ഒരുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉയർത്തിയത്.മറ്റു ഡിപ്പാർട്മെന്റിലെ വിദ്യാർഥികളും ഇന്ന് നടത്തിയ സമരത്തിൽ പങ്കെടുത്തു. പികെഎസ്, എസ്എഫ്ഐ തുടങ്ങിയ സംഘടനകളും ഇന്ന് ക്യാംപസിൽ പ്രതിഷേധം നടത്തി. നിതിന്റെ മരണത്തിൽ ഉത്തരവാദിയായ ഡോ. റാമിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.


Source link

Back to top button