test del 5 copy of del 3
കോടിപതി എവിടെയാ? ധനലക്ഷ്മി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടിയയാളെ കാത്ത് ചന്ദ്രേട്ടൻ

പുന്നയൂർക്കുളം ∙ ഗോവിന്ദപുരം അമ്പല നടയിലെ തന്റെ ലോട്ടറി ‘കുട’യിലേക്ക് ലോട്ടറി എടുക്കാൻ എത്തുന്നവരോട് കുറച്ചു ദിവസമായി കുശലാന്വേഷണത്തിനൊപ്പം ഒരു ചോദ്യം കൂടി കരുമത്തിൽ ചന്ദ്രൻ നീട്ടുന്നുണ്ട്. കഴിഞ്ഞ ദിവസം എടുത്ത ടിക്കറ്റെല്ലാം നോക്കിയല്ലോല്ലേന്ന്?. വിഷു ദിവസം നറുക്കെടുത്ത കേരള സർക്കാർ ധനലക്ഷ്മി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ അടിച്ചത് ഇദ്ദേഹം വിറ്റ ടിക്കറ്റിലാണ്. പക്ഷേ 6 ദിവസമായിട്ടും ഉടമയെ കണ്ടെത്താനായിട്ടില്ല. തനിക്ക് കിട്ടാനുള്ള കമ്മിഷൻ കിട്ടുമെങ്കിലും ടിക്കറ്റ് എടുത്തയാൾ സമ്മാനം അടിച്ച വിവരം അറിയാതെ പോകുമോ എന്ന ആധിയിലാണ് ചന്ദ്രേട്ടൻ.
Source link


