LATEST

കൊട്ടിക്കയറി ഇലഞ്ഞിത്തറമേളം; ചൂട് വകവയ്ക്കാതെ ആവേശത്തിൽ പൂര പ്രേമികൾ


തൃശൂർ: തൃശൂർ പൂരത്തിന്റെ ആവേശങ്ങളിൽ ഒന്നായ പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളത്തിന് തുടക്കമായി. വടക്കുന്നാഥ ക്ഷേത്രത്തിൽ കിഴക്കൂട്ട് അനിയൻ മാരാർ പ്രാമാണ്യം വഹിച്ചാണ് മേളം ആരംഭിച്ചത്. മൂന്നാംതവണയാണ് കിഴക്കൂട്ട് അനിയൻ മാരാർ ഇലഞ്ഞിത്തറമേള പ്രമാണിയാകുന്നത്. കനത്ത ചൂട് വകവയ്ക്കാതെ ആയിരങ്ങളാണ് മേളം കാണാൻ ക്ഷേത്ര പരിസരത്ത് എത്തിയത്. രണ്ടുമണിയോടെയാണ് മേളം തുടങ്ങിയത്. തിരുവമ്പാടിയുടെ പ്രശസ്തമായ മഠത്തിൽവരവ് പഞ്ചവാദ്യം കഴിഞ്ഞതിന് ശേഷമാണ് ഇലഞ്ഞിത്തറമേളം ആരംഭിച്ചത്. കോങ്ങാട് മധുവിന്റെ പ്രാമാണ്യത്തിൽ ഒന്നര മണിക്കൂറാണ് പഞ്ചവാദ്യം അരങ്ങേറിയത്. വെെകിട്ട് അഞ്ച് മണിയോടെ മേളം കൊട്ടി അവസാനിപ്പിച്ച് തെക്കോട്ടിറക്കം ആരംഭിക്കും. തെക്കിന്റെ തേവർ എന്നറിയപ്പെടുന്ന കൊമ്പൻ തൃക്കടവൂർ ശിവരാജുവാണ് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത്. 16 വർഷത്തിന് ശേഷമാണ് തിരുവിതാംകൂർ ദേവസ്വത്തിന്റെ കൊമ്പൻ ശിവരാജു തൃശൂർ പൂരത്തിനെത്തുന്നത്. തൃശൂർ പൂരത്തിൽ തിടമ്പാന ആകുന്നത് ഇതാദ്യമായിരുന്നു.


Source link

Back to top button