test del 5 copy of del 3

കെട്ടിച്ചമച്ച കഥകളുടെ പേരിൽ പിന്മാറില്ലെന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമ; അരവിന്ദ് കേജ്‌രിവാളിന്റെ ഹർജി തള്ളി


ന്യൂഡൽഹി ∙ മദ്യനയക്കേസിൽ സിബിഐ നൽകിയ അപ്പീൽ കേൾക്കുന്നതിൽ നിന്ന് പിന്മാറില്ലെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണ കാന്ത ശർമ. മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. വ്യക്തിപരമായ ആശങ്കകൾ പക്ഷപാതപരമായ നിലപാടായി കാണാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സ്വർണ കാന്ത ശർമയുടെ മക്കൾ കേന്ദ്ര സർക്കാരിന്റെ പാനൽ അഭിഭാഷകരാണെന്നും, സിബിഐക്ക് വേണ്ടി ഹാജരാകുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇവർക്ക് കേസുകൾ അനുവദിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് കേജ്‌രിവാൾ പിന്മാറ്റം ആവശ്യപ്പെട്ടത്. ഇത് വിധിയിൽ പക്ഷപാതമുണ്ടാക്കാൻ ഇടയാക്കുമെന്ന് കേജ്‌രിവാൾ വാദിച്ചു. എന്നാൽ ഈ ആവശ്യത്തെ സിബിഐ ശക്തമായി എതിർത്തു. ഇത്തരം വാദങ്ങൾ അംഗീകരിച്ചാൽ രാജ്യത്തെ ഒരു ജഡ്ജിമാർക്കും സർക്കാരോ രാഷ്ട്രീയ നേതാക്കളോ ഉൾപ്പെട്ട കേസുകൾ കേൾക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന് സിബിഐ വാദിച്ചു.


Source link

Back to top button