LATEST

കെഎസ്ആർടിസിയുടെ പുത്തൻ പദ്ധതി ഓൺ ആയി; ‘കെഎൽ 15’ ബ്രാൻഡിൽ കുപ്പിവെള്ളം, ജീവനക്കാർക്ക് അധികവരുമാനം


തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ‘കെഎൽ 15’ എന്ന ബ്രാൻഡിൽ കുപ്പിവെള്ളം വിൽക്കാൻ പദ്ധതിയുമായി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ. ഒരു കുപ്പി വെള്ളം 13 രൂപയ്ക്ക് വിൽക്കാനാണ് നീക്കം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കുപ്പിവെള്ള ബ്രാൻഡായ ‘ഹില്ലി അക്വ’ ആണ് കെഎൽ 15 എന്ന ബ്രാൻഡിൽ കുപ്പിവെളളം നൽകുന്നത്. ഒരു കുപ്പി വെള്ളം വിറ്റാൻ രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും കമ്മിഷനായി ലഭിക്കും. എന്നാൽ കെഎസ്ആർടിസിയുടെ നീക്കത്തിനെതിരെ തൊഴിലാളി യൂണിയൻ രംഗത്തെത്തിയിട്ടുണ്ട്. എതിർപ്പ് മറികടക്കാൻ ആദ്യഘട്ടത്തിൽ സ്വിഫ്റ്റ് ബസുകളിൽ കരാർ ജീവനക്കാരെക്കൊണ്ട് കുപ്പിവെള്ള വിൽപന ആരംഭിക്കുമെന്നാണ് സൂചന. പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കർ കേരളകൗമുദി ഓൺലൈനോട് നേരത്തെ പറഞ്ഞിരുന്നു.


Source link

Back to top button