LATEST
‘കുട്ടി ആണാണോ പെണ്ണാണോ എന്ന് ഒരാഴ്ചകൂടി കഴിയുമ്പോൾ അറിയാം, പൂരത്തിന് വെടിക്കെട്ടില്ലാത്തതിന്റെ നിരാശ ഒഴിവായി’

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളുടെ പി ആർ പോരിൽ പ്രതികരിച്ച് കെ മുരളീധരൻ. തൃശൂർ പൂരത്തിന് വെടിക്കെട്ട് ഇല്ലാതിരുന്നതിനാൽ ആ നിരാശ ഒഴിവാക്കാനുള്ള വെടിക്കെട്ടാണിതെന്നും ഒരാഴ്ച കഴിയുമ്പോൾ കുട്ടി ആണാണോ പെണ്ണാണോ എന്നറിയാമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും പി ആർ വർക്കുകളൊന്നും പരിധിവിടില്ലെന്നും മുരളീധരൻ വ്യക്തമാക്കി. കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് കനക്കുന്നതിനിടെയാണ് നേതാക്കൾ പി ആർ വർക്കുമായി രംഗത്തെത്തിയിരിക്കുന്നത്. രമേശ് ചെന്നിത്തലയ്ക്കായി കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ദിനപത്രത്തിൽ പരസ്യം വന്നിരുന്നു. തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി പ്രജിൻ ബാബുവിന്റെ പേരിലാണ് പരസ്യം നൽകിയത്. ചെന്നിത്തലയുടെ രാഷ്ട്രീയ യാത്രയും സംഭാവനകളും വിവരിക്കുന്നതായിരുന്നു പരസ്യം.
Source link


