CINEMA

വിക്രമിന്റെ നായികയായി ശ്രുതി ഹാസൻ

വിക്രം നായകനായി നവാഗതനായ ബോധി കെ. രാജ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രുതി ഹാസൻ നായിക. ഇതാദ്യമായാണ് വിക്രമും ശ്രുതിഹാസനും ഒരുമിക്കുന്നത്. ചിയാൻ 63 എന്ന് താത്കാലികമായി പേരിട്ട ചിത്രം ശാന്തി ടാക്കീസിന്റെ ബാനറിൽ ആണ് നിർമ്മാണം. അതേസമയം മഡോൺ അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം ആയിരിക്കും. ചിയാൻ 63 എന്ന് വാർത്തകൾ ഉയർന്നിരുന്നു. എന്നാൽ ആ ചിത്രം സംബന്ധിച്ച് ഒൗദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നില്ല. വീര ധീര ശൂരനുശേഷം വിക്രം അഭിനയിക്കുന്ന ചിത്രം ആയിരിക്കും എന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. മണ്ടേല, ശിവകാർത്തികേയന്റെ മാവീരൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് മഡോൺ അശ്വിൻ.അതേസമയം രജനികാന്ത് നായകനായ കൂലി ആണ് ശ്രുതിഹാസൻ നായികയായി അവസാനം പുറത്തിറങ്ങിയ ചിത്രം. റിലീസിന് ഒരുങ്ങുന്ന വിജയ് സേതുപതി ചിത്രം ട്രെയിനിൽ ശ്രുതിഹാസൻ ആണ് നായിക. ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം ആകാശം ലോ ഒക താരയിൽ ശ്രദ്ധേയ കഥാപാത്രമായി ശ്രുതി എത്തുന്നുണ്ട്.

വ്യത്യസ്തമായ കഥ പറച്ചിലിനും സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകൻ പവൻ സാദിനേനിയാണ് ഇൗ ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ് ബോക്സ് മീഡിയ എന്നിവർ ഒന്നിച്ച് അവതരിപ്പിക്കുന്നു.


Source link

Related Articles

Check Also
Close
Back to top button