NATIIONAL

ഒരേ സമയം രണ്ട് ഇന്ത്യന്‍ ടീമുകൾ, സൂര്യയ്ക്കു പുറമേ നയിക്കാൻ ശ്രേയസ് അയ്യർ, അടിച്ചുപൊളിക്കാൻ വൈഭവും പ്രിയൻ‍ഷ് ആര്യയും!


മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമില്‍ വന്‍ അഴിച്ചുപണികൾക്കു ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലുള്ള സ്ഥിരം ടീമിനു പുറമേ, ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ‍ പ്രകടനം നടത്തുന്നവരെ ഉൾപ്പെടുത്തി മറ്റൊരു ടീമിനെക്കൂടി തയാറാക്കി നിർത്താനാണ് ബിസിസിഐ നീക്കമെന്നാണു വിവരം. ഈ വർ‍ഷം ഏഷ്യൻ ഗെയിംസിലും ഇതേസമയം തന്നെ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലും ഇന്ത്യയ്ക്ക് ഒരേ കാലയളവിൽ കളിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് 30 മുതൽ 35 വരെ ട്വന്റി20 താരങ്ങളെ ഒരുക്കിനിർത്താൻ ബിസിസിഐ ആലോചിക്കുന്നത്.കൂടുതൽ താരങ്ങളെ ട്വന്റി20 ടീമിലേക്കു പരിഗണിക്കുമ്പോൾ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ശ്രേയസ് അയ്യരുടെ പേരുമുണ്ട്. ഐപിഎലിൽ പഞ്ചാബ് കിങ്സിനെ തോൽവിയറിയാതെ നയിക്കുന്ന ശ്രേയസ് അയ്യർ, ബാറ്റിങ്ങിലും തകർപ്പൻ ഫോമിലാണ്. യുവതാരങ്ങളായ വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാൾ, പ്രിയൻഷ് ആര്യ, അങ്ക്രിഷ് രഘുവംശി എന്നിവർ സിലക്ടർമാരുടെ റഡാറിലുണ്ട്. ആര്‍സിബി ക്യാപ്റ്റൻ രജത് പാട്ടീദാർ, ആയുഷ് ബദോനി എന്നിവരും വൈകാതെ ഇന്ത്യൻ ടീമിൽ കളിച്ചേക്കും. ശശാങ്ക് സിങ്, അനുകൂൽ റോയ്, രവി ബിഷ്ണോയി, ഖലീൽ അഹമ്മദ്, പ്രസിദ്ധ് കൃഷ്ണ, അശോക് ശർമ, കാർത്തിക്ക് ത്യാഗി, ധ്രുവ് ജുറേൽ എന്നിവരും 35 അംഗ സംഘത്തിൽ ഇടം പിടിച്ചേക്കും.


Source link

Back to top button