test del 3
എലവേറ്റിൽ പങ്കെടുത്ത സംരംഭങ്ങളെ തേടി കൂടുതൽ നിക്ഷേപകർ; 50 ലക്ഷം വരെ വാഗ്ദാനം, വിദേശത്തു നിന്നടക്കം ബിസിനസ് ഡീലുകൾ

കൊച്ചി ∙ മലയാളത്തിലെ ആദ്യ ബിസിനസ് പിച്ച് റിയാലിറ്റി ഷോ ആയ മനോരമ ഓൺലൈൻ എലവേറ്റ് സീസൺ-2ൽ പങ്കെടുത്ത സംരംഭകരെ തേടി കൂടുതൽ നിക്ഷേപങ്ങളും ബിസിനസ് അവസരങ്ങളും. എലവേറ്റിൽനിന്നു ലഭിച്ച നിക്ഷേപ പിന്തുണയ്ക്ക് പുറമേയാണിത്.മനോരമ ഓൺലൈൻ എലവേറ്റ് സീസൺ 2 എപ്പിസോഡ് 5 കാണാംസംരംഭക സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനാണ് മനോരമ ഓൺലൈൻ ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ‘മനോരമ ഓൺലൈൻ എലവേറ്റ്’ സംഘടിപ്പിക്കുന്നത്. ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ഹീൽ സ്ഥാപകൻ രാഹുൽ ഏബ്രഹാം മാമ്മൻ, അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ആൻ സജീവ്, ഹെഡ്ജ് ഇക്വിറ്റീസ് ചെയർമാൻ അലക്സ് കെ. ബാബു, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം. ജോസഫ് എന്നിവരാണ് സീസൺ-2ലെ നിക്ഷേപക പാനൽ അംഗങ്ങൾ.
Source link


