test del 4 copy of del 3

ഡീൽ ആരോപണത്തിൽ പുകഞ്ഞ അരുവിക്കര; ജനങ്ങളുടെ ഡീൽ മുഖ്യം: ആരു ജയിച്ചാലും പാർട്ടിക്ക് ജീവജലം


തലസ്ഥാന നഗരത്തിന് ആവശ്യമുള്ള വെള്ളം അണ കെട്ടി നിർത്തിയിരിക്കുന്നത് അരുവിക്കര ഡാമിലാണ്. കടുത്തമത്സരം നടന്ന അരുവിക്കര മണ്ഡലത്തിൽ ആരു ജയിച്ചാലും അവരുടെ പാർട്ടിക്ക് അതു ജീവജലമാകും. മണ്ഡല പുനർനിർണയത്തിനുശേഷം അരുവിക്കര ഇപ്പോൾ കുത്തക മണ്ഡലമല്ല. നേമം (3,949 വോട്ട്) കഴിഞ്ഞാൽ 2021ലെ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ലഭിച്ച (5,046 വോട്ട്) മണ്ഡലമാണ്. എന്നാൽ 21,314 വോട്ടിനു 2016ൽ യുഡിഎഫ് ജയിച്ച മണ്ഡലമാണു കഴിഞ്ഞതവണ എൽഡിഎഫ് പിടിച്ചെടുത്തത്. മണ്ഡലത്തിലെ ഈ സാധ്യതയാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രതീക്ഷ. എന്നാൽ ഭരണമുള്ള കോർപറേഷനോടു ചേർന്നു കിടക്കുന്ന മണ്ഡലത്തിൽ കഴിഞ്ഞ തവണത്തെക്കാൾ ഇരട്ടി വോട്ടുകൾ പിടിക്കാമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ.ആകെ വോട്ടർമാരുടെ എണ്ണത്തിൽ 11,000ത്തിലധികം പേരുടെ കുറവുണ്ടായെങ്കിലും 2021ൽ പോൾ ചെയ്ത വോട്ടിനെക്കാൾ 654 വോട്ടിന്റെ പോളിങ് കുറവു മാത്രമേ അരുവിക്കരയിലുള്ളൂ. ഏകദേശം 2021ലെ അതേ അളവിൽ തന്നെ വോട്ടു വീണെന്നു ചുരുക്കം. തുടർച്ചയായി മത്സരിച്ചിരുന്ന തിരുവനന്തപുരം സീറ്റ് ഘടകകക്ഷി നേതാവിനു വിട്ടുകൊടുക്കേണ്ടിവന്നതിനാൽ അരുവിക്കരയിലെത്തിയ വി.എസ്.ശിവകുമാറിന്റെ സ്വാധീനത്തിൽ തന്നെയാണു കോൺഗ്രസിന്റെ പ്രതീക്ഷ. ജില്ലയിൽ വർഷങ്ങളായി സംഘടനാ, പാർലമെന്ററി രംഗത്തുള്ള ശിവകുമാറിന്റെ നേതൃത്വത്തിൽ കൃത്യമായ തിരഞ്ഞെടുപ്പു സംഘാടനം മണ്ഡലത്തിൽ നടത്തിയിരുന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപേ യുഡിഎഫ് വിജയസാധ്യത കൽപിച്ച മണ്ഡലമെന്ന പ്രത്യേകതയും അരുവിക്കരയ്ക്കുണ്ട്. എല്ലാ ഡീൽ ആരോപണങ്ങളെയും തള്ളുന്ന ശിവകുമാർ, എല്ലാ വിഭാഗങ്ങളുടെയും വോട്ട് ലഭിക്കുമെന്നും മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചുവരുമെന്ന പ്രതീക്ഷയുമാണ് വോട്ടെടുപ്പിനുശേഷം പങ്കുവയ്ക്കുന്നത്.തിരഞ്ഞെടുപ്പ് പ്രചാരണച്ചുമതല വഹിച്ചവരുടെ പ്രതീക്ഷ


Source link

Back to top button