test del 3

ആയത്തുല്ല ഖമനയിയുടെ സംസ്കാരം എന്ന്? നേതാക്കളെ ലക്ഷ്യമിടാം, ഇറാനു മുന്നിൽ തടസ്സങ്ങൾ നിരവധി


വാഷിങ്ടൻ∙ വധിക്കപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ വിപുലമായ രീതിയിൽ നടത്താൻ ഇറാൻ അധികൃതർക്ക് മുന്നിൽ നിരവധി തടസ്സങ്ങളുണ്ടെന്ന് പാശ്ചാത്യ മാധ്യമങ്ങൾ. ഫെബ്രുവരി 28ന് ടെഹ്റാനിലെ ഓഫിസ് സമുച്ചയത്തിൽ ഇസ്രയേലും യുഎസും നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. ഖമനയിയുടെ മകളും മരുമകനും കൊച്ചുമകനും സേനാ മേധാവിയും പ്രതിരോധമന്ത്രിയും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.കഴിഞ്ഞ ആഴ്ചകളിൽ നടന്ന ആക്രമണങ്ങളിൽ ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി ഉൾപ്പെടെയുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതും ഭരണകൂടത്തിന്റെ ആശങ്ക വർധിപ്പിക്കുന്നതായി ബെഹ്നാം തലേബ്ലു പറയുന്നു. വിപുലമായ ചടങ്ങുകൾ നടന്നാൽ പ്രധാന നേതാക്കളെ ശത്രുക്കൾ ലക്ഷ്യമിടുമെന്ന് ഇറാന് ആശങ്കയുണ്ട്. ഖമനയിയുടെ ജന്മനാടായ വടക്കുകിഴക്കൻ ഇറാനിലെ മഷാദ് നഗരത്തിൽ മൃതദേഹം സംസ്കരിക്കുമെന്ന് റവല്യൂഷനറി ഗാർഡുമായി ബന്ധമുള്ള വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.‌ഇറാനും അമേരിക്കയും നിലവിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിലാണ്. ഇത് ബുധനാഴ്ച അവസാനിക്കും. പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ ആശങ്ക വർധിച്ചിരിക്കുകയാണ്. ബുധനാഴ്ചയ്ക്കകം കരാറിൽ എത്തിയില്ലെങ്കിൽ യുദ്ധം പുനഃരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് ഭീഷണികളെ തള്ളിയ ഇറാൻ ഹോർമുസിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.


Source link

Back to top button