LATEST

സൂര്യാതപമേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം: ചികിത്സയിലിരിക്കെ മരിച്ചത് വെൽഡിംഗ് തൊഴിലാളി


തിരുവനന്തപുരം: കൊടുംചൂട് സംസ്ഥാനത്ത് ഒരുജീവൻകൂടി കവർന്നു. ഇടവ വെൺകുളം സ്വദേശി ഷൈനാണ് സൂര്യാതപമേറ്റ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വെൽഡിംഗ് തൊഴിലാളിയായിരുന്ന ഷൈൻ ഇക്കഴിഞ്ഞ 18ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് സൂര്യാതപമേറ്റു എന്ന് വ്യക്തമായത്. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നാൽപ്പതുവയസുകാരനായ ഷൈൻ അവിവാഹിതനാണ്.


Source link

Back to top button