NATIIONAL
സൂര്യകുമാർ യാദവ് ഇല്ലാതെ മുംബൈയുടെ ആദ്യ ഇലവൻ; ഇംപാക്ട് പ്ലെയർ? ഓപ്പണറായി രോഹിത്; കൊൽക്കത്ത ആദ്യം ബാറ്റു ചെയ്യും

മുംബൈ ∙ ഐപിഎൽ 19–ാം സീസണിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ബാറ്റിങ്ങിന് അയച്ചു. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമ, റയാൻ റിക്കൽറ്റൻ എന്നിവരാണ് മുംബൈയുടെ ഓപ്പണർമാർ. തിലക് വർമ, ജസ്പ്രീത് ബുമ്ര എന്നിവരും ടീമിലുണ്ട്. എന്നാൽ സൂര്യകുമാർ യാദവ് ആദ്യ പ്ലേയിങ് ഇലവനിലില്ല. താരം ഇംപാക്ട് പ്ലേയർ ആയി ഇറങ്ങാനാണ് സാധ്യത. ലോകകപ്പിലെ സൂപ്പർ താരം ഫിൻ അലനും ക്യാപ്റ്റൻ അജിൻക്യ രഹാനെയുമാണ് കൊൽക്കത്തയുടെ ഓപ്പണർമാർ. റിങ്കു സിങ്, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവരും ടീമിലുണ്ട്.2020ൽ ഐപിഎലിലെ തങ്ങളുടെ അഞ്ചാം കിരീടമുയർത്തിയ മുംബൈ ടീം ആറാം കിരീടമെന്ന റെക്കോർഡിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് 6 വർഷമായി. കഴിഞ്ഞവർഷം പ്ലേഓഫിൽ കടന്നെങ്കിലും പഞ്ചാബിനോട് തോറ്റു പുറത്തായി. മുൻ സീസണുകളിലെന്നതുപോലെ ബാറ്റിങ്ങാണ് മുംബൈയുടെ വജ്രായുധം. രോഹിത് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ തുടങ്ങി ഇന്ത്യൻ പവർഹിറ്റർമാർ നിറഞ്ഞ ലൈനപ്പിന്റെ കരുത്തുകൂട്ടാൻ ദക്ഷിണാഫ്രിക്കൻ താരങ്ങളായ ക്വിന്റൻ ഡികോക്കും റയാൻ റിക്കൽറ്റനുമുണ്ട്. ജസ്പ്രീത് ബുമ്രയ്ക്കൊപ്പം കിവീസ് താരം ട്രെന്റ് ബോൾട്ടും ഉൾപ്പെടുന്ന പേസ് ബോളിങ് നിരയെക്കുറിച്ചും മുംബൈയ്ക്ക് ആശങ്കകളുണ്ടാകില്ല. കൊൽക്കത്തയുടെ വേദനമത്സരക്കളത്തിലിറങ്ങും മുൻപേ ഇത്തവണ കൂടുതൽ വെല്ലുവിളി നേരിട്ട ടീമുകളിലൊന്നാണ് കൊൽക്കത്ത. ലേലത്തിലൂടെ സ്വന്തമാക്കിയ ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ രാഷ്ട്രീയ കാരണങ്ങളാൽ ടീമിൽനിന്ന് റിലീസ് ചെയ്യേണ്ടിവന്നു. ഇന്ത്യൻ പേസർമാരായ ഹർഷിത് റാണയും ആകാശ് ദീപും പരുക്കേറ്റു പുറത്തായതോടെ പേസ് ബോളിങ് കൊൽക്കത്തയുടെ വേദനയായി മാറി. ലങ്കൻ പേസർ മതീഷ പതിരാനയും പരുക്കിന്റെ പിടിയിലാണ്.
Source link


