test del 3
വോട്ടിങ് മെഷീനിൽ വീണാ ജോർജിന്റെ ചിത്രത്തിന് മാത്രം തെളിച്ചം; ഇത്രയ്ക്ക് സ്വാധീനമോയെന്ന് ആന്റോ ആന്റണി

പത്തനംതിട്ട ∙ ആറന്മുളയിലെ വോട്ടിങ് യന്ത്രത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജിന്റെ ചിത്രത്തിനേ തെളിച്ചമുള്ളൂ എന്നാരോപിച്ച് യുഡിഎഫ് പരാതി നല്കി. മറ്റു സ്ഥാനാർഥികളുടെ ഫോട്ടോ തെളിഞ്ഞു കാണുന്നില്ലെന്നും പരാതിയുണ്ട്. ജില്ലാ കലക്ടറെ പരാതി അറിയിച്ചു. പരാതി പരിശോധിക്കുമെന്ന് കലക്ടർ എസ്. പ്രേം കൃഷ്ണൻ അറിയിച്ചു. മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലുമുള്ള വോട്ടിങ് യന്ത്രത്തിലും ഇങ്ങനെയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷനിൽ വരെ ഇവർക്കെല്ലാം ഇത്രയ്ക്ക് സ്വാധീനമുണ്ടോയെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ആന്റോ ആന്റണി പ്രതികരിച്ചു. ആറന്മുളയിൽ യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിയുടെ വിജയം ഉറപ്പാണെന്നും ആന്റോ കൂട്ടിച്ചേർത്തു.അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിൽ ആറന്മുളയിൽ എൽഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാർത്ഥി വീണാ ജോർജ് പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ തനിക്കെതിരെ അധിക്ഷേപങ്ങൾ ഉയരുന്നുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.
Source link


