test del 5 copy of del 3
‘സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്, ആരോഗ്യസ്ഥിതി കണക്കിലെടുക്കുന്നു’: കോടതിയുടെ നിരീക്ഷണം ഇങ്ങനെ

കൊച്ചി ∙ ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി. ആരോഗ്യസ്ഥിതിയടക്കം പരിഗണിച്ച് രഞ്ജിത്തിന് ജാമ്യം നൽകിയ ഉത്തരവിലാണ് എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിരീക്ഷണം. അതിനിടെ, കേസ് അന്വേഷണത്തിന്റെ ഭാഗമായി ചിത്രത്തിന്റെ സഹസംവിധായക ശാലിനിയിൽനിന്ന് അന്വേഷണസംഘം മൊഴിയെടുത്തു.രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന സംശയത്തിലാണ് സഹസംവിധായക ശാലിനിയെ അന്വേഷണസംഘം ചോദ്യം ചെയ്തത്. കേസിനെക്കുറിച്ച് അറിയില്ലെന്നാണ് ശാലിനിയുടെ മൊഴി. നടൻ ബോബി കുര്യന്റെ കട്ടപ്പനയിലെ ബന്ധുക്കളെ കാണാനായാണ് രഞ്ജിത്തിനൊപ്പം കാറിൽ പോയത്. കസ്റ്റഡിയിലെടുക്കുന്ന സമയത്താണ് കേസിനെക്കുറിച്ച് അറിയുന്നതെന്നും ശാലിനി മൊഴി നൽകി. ശാലിനിയുടെ മൊഴി അന്വേഷണസംഘം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. നടൻ ബോബി കുര്യനെയും അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും.
Source link


