test del 4 copy of del 3
വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയൽ റൂം തുറന്ന സംഭവം: കോൺഗ്രസ് ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ∙ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച കേന്ദ്രത്തിലെ മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ നടപടി തേടി കോൺഗ്രസ് ഹൈക്കോടതിയിലേക്ക്. ജില്ലാ കലക്ടർക്കു പരാതി നൽകിയിട്ടും കൃത്യമായ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ കെ.പ്രവീൺകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വീഴ്ച വ്യക്തമായിട്ടും വരണാധികാരിക്ക് എതിരെ നടപടി സ്വീകരിക്കാത്ത കലക്ടർക്കെതിരെ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കും. ഗുരുതരമായ അനാസ്ഥയാണ് ജില്ലാ കലക്ടറുടെ ഭാഗത്ത് ഉണ്ടായത്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു എന്ന് പൊതുജനത്തിന് സംശയം ഉണ്ടാക്കിയ ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. കലക്ടറുടെ നടപടികളിൽ ദുരൂഹതയുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയ്ക്ക് ഇടിവ് ഉണ്ടാക്കിയ ഉദ്യോഗസ്ഥരെ വെറുതെ വിടില്ല. അതീവ സുരക്ഷാ മേഖലയിൽ ഉൾപ്പെടുന്ന സ്ട്രോങ് റൂമിന് സമീപം മെറ്റീരിയൽ റൂം സ്ഥാപിക്കാൻ ആരാണ് അനുമതി നൽകിയത്? ഈ ഭാഗം പൂർണമായും കേന്ദ്രസേനയുടെ നിയന്ത്രണത്തിൽ ആയിരിക്കണം എന്ന നിബന്ധനയുണ്ട്. ജില്ലാ കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും അല്ലാതെ അവിടെ പ്രവേശനമില്ല. മെറ്റീരിയൽ റൂമിൽ ലാപ്ടോപുമായി മണിക്കൂറുകളോളം ചെലവഴിച്ച പേരാമ്പ്ര വരണാധികാരിയുടെ നടപടി തെറ്റാണെന്ന് കലക്ടർ റിപ്പോർട്ട് നൽകിയിട്ടും എന്തുകൊണ്ട് അദ്ദേഹത്തിന്റെ പേരിൽ നടപടി സ്വീകരിക്കുന്നില്ല.
Source link


