CINEMA

വൃദ്ധയ്ക്ക് പാമ്പു കടിയേറ്റത് കിണറിന് സമീപത്തു നിന്ന്


കിളിമാനൂർ: തിരുവനന്തപുരം കാരേറ്റിൽ വീടിന് സമീപത്തെ കിണറിനടുത്ത് പാമ്പു കടിയേറ്റ് കാരേറ്റ് പേടികുളം മേലതിൽവീട്ടിൽ സുധർമ്മ (75) മരിച്ചു. ഇന്നലെ രാവിലെ ആറോടെ കിണറിന്റെ സമീപത്തെ മുളകുചെടിക്ക് വെള്ളം ഒഴിക്കുന്നതിനിടെയാണ് കടിയേറ്റത്. നിലവിളികേട്ട് വീട്ടിലുണ്ടായിരുന്ന മകൻ മഞ്‌ജേഷും സമീപവാസികളും ഓടിയെത്തി.പാമ്പ് കടിച്ച വിവരം പറഞ്ഞയുടൻ സുധർമ്മ അവശയായി കുഴഞ്ഞുവീണു. ഉടൻ കരേറ്റിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. അണലി ഇനത്തിലെ പാമ്പാകാം കടിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്ത് കാടോ, പടർപ്പോയില്ല. ഈ ഭാഗത്ത് സ്ഥിരമായി ചെടി നനയ്ക്കുന്നതിനാൽ തണുപ്പുതേടി പാമ്പ് ഇവിടെ എത്തിയതാകാം. സുധർമ്മ അബദ്ധത്തിൽ പാമ്പിനെ ചവിട്ടിയപ്പോഴാകാം കടിയേറ്റതെന്നും സംശയിക്കുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.


Source link

Back to top button