test del 4 copy of del 3
വിപണിയിൽ ഏലയ്ക്ക സുഗന്ധം; ഒരു മാസത്തിനുള്ളിൽ വിലയിൽ 600 രൂപയിലധികം വർധന: പ്രതീക്ഷയോടെ വ്യാപാരികൾ

രാജകുമാരി ∙ ഏറെ കാലത്തിനു ശേഷം ഏലയ്ക്ക വിപണിയിൽ ഉണർവ്. ഒരു മാസത്തിനുള്ളിൽ 600 രൂപയിലധികമാണ് ഏലയ്ക്കയുടെ വില വർധിച്ചത്. 2700 മുതൽ 2800 വരെയാണു നിലവിൽ ഏലയ്ക്കയുടെ ശരാശരി വില. 2025 ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ഏലയ്ക്ക വില 2800ൽ താെടുന്നത്. കഴിഞ്ഞ മാസം ഇതേ സമയത്ത് 1950 മുതൽ 2150 വരെയായിരുന്നു ശരാശരി വില ലഭിച്ചത്. ഗ്വാട്ടിമാലയിൽ നിന്നുള്ള ഏലയ്ക്കയുടെ കയറ്റുമതിയിൽ ഇടിവുണ്ടായതും ഇസ്രയേൽ–ഇറാൻ യുദ്ധത്തിന്റെ തീവ്രത കുറഞ്ഞതോടെ വ്യാപാര രംഗം സജീവമായതുമാണ് ഇപ്പോഴത്തെ വില വർധനയ്ക്ക് കാരണമെന്നാണു വിവരം. കാലാവസ്ഥ വ്യതിയാനവും ഉയർന്ന ഉൽപാദന ചെലവും തിരിച്ചടി
2024ൽ ഉണ്ടായ വരൾച്ചയിൽ ജില്ലയിൽ 15,731 ഹെക്ടർ ഏലം കൃഷി നശിച്ചതായാണു വിവരം. 2024 ജനുവരി മുതൽ ഏകദേശം 140 ദിവസത്തേക്ക് ഏലം മേഖലയിൽ കാര്യമായ മഴ ലഭിച്ചിരുന്നില്ല. സംസ്ഥാന സർക്കാർ അനുവദിച്ച നഷ്ടപരിഹാരം കാെണ്ട് കർഷകർക്കുണ്ടായ നഷ്ടം ഭാഗികമായി പോലും പരിഹരിക്കാൻ കഴിഞ്ഞില്ലെന്ന് ഇൗ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. ഇൗ വർഷവും കാലാവസ്ഥാ വ്യതിയാനം ജില്ലയിലെ ഏലം മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഉടുമ്പൻചോല താലൂക്കിൽ ഏലം കൃഷിയുള്ള ചില പഞ്ചായത്തുകളിൽ കാര്യമായ വേനൽ മഴ ലഭിച്ചിട്ടില്ല. ജില്ലയിലാകെ 58% വേനൽ മഴയുടെ കുറവാണ് ഏപ്രിൽ 1 മുതൽ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. ഏലം കൃഷി ചെലവുകളിലുണ്ടായ വർധനയും കർഷകർക്ക് തിരിച്ചടിയാണ്.
Source link


