LATEST

വിദ്യാലയങ്ങളിൽ തോൽവി എന്ന വാക്ക് ഇല്ലാതാക്കും: മന്ത്രി


തിരുവനന്തപുരം: 2031ഓടെ കേരളത്തിലെ വിദ്യാഭ്യാസ മേഖല ലോകോത്തര നിലവാരത്തിലുള്ള വൈജ്ഞാനിക ഹബ്ബായി മാറുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച വിഷൻ 2031ന്റെ ഭാഗമായി നടന്ന ‘വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026-27ഓടെ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലാകെ സബ്ജക്ട് മിനിമം പദ്ധതി പൂർണതയിലെത്തും. ഓരോ കുട്ടിയും ഓരോ വിഷയത്തിലും നിശ്ചിത നിലവാരം കൈവരിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിലൂടെ വിദ്യാലയങ്ങളിൽ തോൽവി എന്ന വാക്ക് ഇല്ലാതാക്കാനാണ് ശ്രമം. കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ അംഗ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണൻ മോഡറേറ്ററായി.


Source link

Back to top button