CINEMA

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വ‌ർഷം; അകലം പാലിച്ചതും ഒറ്റക്കാരണത്താൽ


കോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരജോഡികളാണ് വിജയ്‌യും തൃഷയും. 2004ലെ സൂപ്പർഹിറ്റ് ചിത്രമായ ഗില്ലിയിലൂടെയാണ് ഇവരുടെ കെമിസ്‌ട്രി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് പുറത്തിറങ്ങിയ തിരുപ്പാച്ചി, ആദി, കുരുവി എന്നീ ചിത്രങ്ങളിലൂടെ ഇവരുടെ ജോഡിക്ക് ആരാധകർ വർദ്ധിച്ചു. 2008ൽ പുറത്തിറങ്ങിയ കുരുവിക്ക് ശേഷമാണ് ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന തരത്തിൽ കഥകൾ പുറത്തുവന്ന് തുടങ്ങിയത്. എന്നാൽ കുരുവിക്കുശേഷം പെട്ടെന്ന് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത് അവസാനിപ്പിച്ചു. ഇത് അഭ്യൂഹങ്ങൾ കൂടുതൽ ശക്തമാക്കാനിടയാക്കി. കുരുവിക്കുശേഷം തൃഷയോടൊത്ത് അഭിനയിക്കരുതെന്ന് വിജയ്‌യുടെ കുടുംബം ആവശ്യപ്പെട്ടുവെന്നും ഇതാണ് ഇരുവരും അകലാൻ കാരണമെന്ന തരത്തിലും കഥകൾ പ്രചരിച്ചു. എന്നാൽ തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്ന് വ്യക്തമാക്കിയ താരങ്ങൾ അഭ്യൂഹങ്ങൾ തള്ളുകയും ചെയ്തു.


Source link

Back to top button