test del 4 copy of del 3

വനിതാ സംവരണ ബിൽ ലോക്‌സഭയിൽ; ഹോർമുസിൽ കടുപ്പിച്ച് യുഎസ് – പ്രധാന വാർത്തകൾ


പ്രതിപക്ഷ എതിർപ്പിനിടെ വനിതാ സംവരണ ഭേദഗതി ബിൽ ലോക്‌സഭയുടെ മേശപ്പുറത്തുവച്ചതാണ് പ്രധാന തലക്കെട്ടുകളിലൊന്ന്. ഹോർമുസിൽ യുഎസ് ഉപരോധം കടുപ്പിച്ചെന്ന വാർത്തയും ഉപരോധം വകവയ്ക്കാതിരുന്നാൽ സൈന്യത്തെ ഉപയോഗിക്കേണ്ടി വരുമെന്നും മുന്നറിയിപ്പും പ്രധാന വാർത്തകളിൽ ഇടംപിടിച്ചു. വായിക്കാം പ്രധാന വാർത്തകൾ.ഹോർമുസിൽ ഉപരോധം കടുപ്പിച്ച് യുഎസ്. ഉപരോധം വകവയ്ക്കാതിരുന്നാൽ സൈന്യത്തെ ഉപയോഗിക്കേണ്ടി വരുമെന്നും യുഎസ് മുന്നറിയിപ്പ് നൽകി. കപ്പലുകൾ തടയാൻ യുഎസ് എബ്രഹാം ലിങ്കണിലെ അയ്യായിരത്തോളം നാവികരെ നിയോഗിച്ചിട്ടുണ്ടെന്നും സെൻട്രൽ കമാൻഡ് കൂട്ടിച്ചേർത്തു.നിതിൻ രാജിന്റ മരണവുമായി ബന്ധപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജ് വിദ്യാർഥികൾ. രാവിലെ ക്യാംപസിനു മുന്നിൽ കോട്ട് ഊരി പ്രതിഷേധിച്ച ശേഷമാണ് വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം നടത്തിയത്. വിവിധ ആവശ്യങ്ങളുന്നയിച്ച് മാനേജ്മെന്റിന് കത്തും നൽകി. ആരോപണവിധേയനായ ഡോ. റാമിനെ പുറത്താക്കണമെന്നാണ് പ്രധാന ആവശ്യം.


Source link

Back to top button