test del 3

ലോൺ ആപ് മാഫിയയുടെ ഭീഷണി; നാടുവിട്ട യുവാവിനെ കണ്ടെത്തി


കണ്ണൂർ ∙ ലോൺ ആപ്, ബ്ലേഡ് മാഫിയകളുടെ ഭീഷണിയെത്തുടർന്ന് നാടു വിട്ടെന്ന പരാതിയിൽ പൊലീസ് അന്വേഷിക്കുന്ന യുവാവിനെ പയ്യന്നൂരിൽ കണ്ടെത്തി. കോഴിക്കോട് വടകര തറപ്പൊയിൽ വാളാഞ്ഞിയിൽ വിഷ്ണു പ്രകാശിനെയാണ് (25) തിങ്കളാഴ്ച രാവിലെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയത്. ഈ മാസം 13 മുതലാണ് വിഷ്ണുവിനെ കാണാതായത്. ലോൺ ആപ് ഭീഷണിയെത്തുടർന്നാണ് നാടു വിട്ടതെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ വിഷ്ണുവിന്റെ ഫോൺ ലൊക്കേഷൻ ഒടുവിൽ കാണിച്ചത് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു. ഇവിടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിെട സഹയാത്രികന്റെ ഫോൺ വാങ്ങി സഹോദരനെ വിളിച്ചതാണ് വിഷ്ണുവിനെ കണ്ടെത്താൻ നിർണായകമായത്.


Source link

Back to top button