test del 5 copy of del 3
തീരുവ ചുമത്തി ട്രംപ് പെട്ടു, വാങ്ങിയതിനേക്കാൾ കൂടുതൽ തിരികെ കൊടുക്കണം, ഇന്ന് മുതൽ റീഫണ്ട്, എല്ലാവർക്കും കിട്ടില്ല!

സുപ്രീം കോടതി റദ്ദാക്കിയ ട്രംപിൻറെ വ്യാപാര തീരുവ ഇന്നു മുതൽ തിരിച്ചു നൽകാൻ യുഎസ് ഒരുങ്ങുന്നു. പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച വ്യാപാര തീരുവ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതോടെ യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ താരിഫ് റീഫണ്ടിന് ഇന്ന് തുടക്കമാകും. കയറ്റുമതിക്കാർക്കും അംഗീകൃത കസ്റ്റംസ് ബ്രോക്കർമാർക്കും യുഎസ് കസ്റ്റംസ് ആൻഡ് ബോര്‍ഡർ പ്രൊട്ടക്ഷൻറെ (സിബിപി) ഓൺലൈൻ പോർട്ടൽ വഴി റീഫണ്ടിന് അപേക്ഷിക്കാം. തിങ്കളാഴ്ച അമേരിക്കൻ സമയം രാവിലെ 8.00 മുതൽ പോർട്ടലിൽ റീഫണ്ട് അപേക്ഷകൾ സമർപ്പിക്കാം. ഏതൊക്കെ ഉൽപന്നങ്ങൾക്ക് എത്ര ഡോളർ വീതമാണ് അധിക തീരുവ അടച്ചതെന്ന് കമ്പനികൾ സത്യവാങ്മൂലം സമർപ്പിക്കണം. ഇത് സിബിപി വിശദമായി പരിശോധിക്കും. അനുമതി ലഭിച്ചാൽ 60-90 ദിവസത്തിനുള്ളിൽ റീഫണ്ട് ലഭിക്കുമെന്നാണ് വിവരം. ഉപഭോക്താക്കൾക്കും കിട്ടുമോ?
Source link


