CINEMA

രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി; വിഷയത്തിൽ സസ്‌പെൻസ്


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. അഭിസംബോധനാ വിഷയത്തിൽ വ്യക്തതയില്ലാത്തതിനാൽ ആകാംഷയോടെ ഉറ്റുനോക്കുകയാണ് രാജ്യം. 2025 സെപ്‌തംബർ 21നാണ് പ്രധാനമന്ത്രി അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്തത്. ജിഎസ്‌ടി പരിഷ്കാരങ്ങളെക്കുറിച്ചാണ് അന്ന് അദ്ദേഹം സംസാരിച്ചത്. നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണമെന്ന ചരിത്ര ലക്ഷ്യത്തിലേക്കുള്ള ബിൽ പ്രതിപക്ഷ എതിർപ്പിനെത്തുടർന്ന് ലോക്സഭയിൽ പരാജയപ്പെട്ടിരുന്നു. മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് ബിൽ തള്ളിപ്പോയത്. 298 പേ‌ർ അനുകൂലിച്ചപ്പോൾ 230 പേ‌ർ എതിർത്തു. പാസാകാൻ 352 വോട്ട് വേണമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്നത് ആകാംഷ വർദ്ധിപ്പിക്കുന്നു.


Source link

Back to top button