test del 3
രാജസ്ഥാനിൽ മോദി ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയിൽ തീപിടിത്തം; നാലംഗ സമിതി അന്വേഷിക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി ∙ രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉദ്ഘാടനം ചെയ്യാനിരുന്ന റിഫൈനറിയിൽ തീപിടിത്തമുണ്ടായത് അന്വേഷിക്കാൻ 4 അംഗ സമിതിയെ ഊർജമന്ത്രാലയം നിയോഗിച്ചു. ബലോത്ര ജില്ലയിലെ റിഫൈനറിയിൽ ക്രൂഡ് ശുദ്ധീകരണ യൂണിറ്റിലാണ് ചോർച്ചയെ തുടർന്ന് തിങ്കളാഴ്ച ഉച്ച്യ്ക്ക് തീപിടിത്തമുണ്ടായത്. അപകടത്തെ തുടർന്ന് ഉദ്ഘാടനം നീട്ടിവച്ചു. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. 79,450 കോടി രൂപ ചെലവിലാണ് റിഫൈനറിയുടെ നിർമാണം പൂർത്തിയാക്കിയത്. മാംഗളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എം. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തുകയെന്ന് ഊർജ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ അറിയിച്ചു.
Source link


