test del 2
യുദ്ധം അവസാനിക്കുന്നതുവരെ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം നിലനിർത്തും- പ്രഖ്യാപനവുമായി ഇറാൻ

ടെഹ്റാൻ: യുദ്ധം പൂർണമായി അവസാനിക്കുകയും ശാശ്വതമായ സമാധാനം കൈവരിക്കുകയും ചെയ്യുന്നതുവരെ ഹോർമുസ് കടലിടുക്കിൽ കർശനമായ നിരീക്ഷണവും നിയന്ത്രണവും തുടരുമെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷ കൗൺസിൽ. നാവിക ഉപരോധം പോലുള്ള നടപടികൾ വെടിനിർത്തൽ ലംഘനമായി കണക്കാക്കുകയും പരിമിതമായ തുറന്നുകൊടുക്കൽ പോലും തടയുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. നേരത്തെ ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് ഹോർമുസ് തുറക്കുകയും യുഎസ് നാവിക ഉപരോധം പിൻവലിക്കാത്തതിനെ തുടർന്ന് 24 മണിക്കൂറിനകം അടയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ പ്രസ്താവന ഇറക്കിയിരിക്കുന്നത്.അമേരിക്കയുടെ ചർച്ചകൾക്കുള്ള അഭ്യർത്ഥനകളെയും തുടർന്ന്, പാകിസ്താൻ വഴിയുള്ള മധ്യസ്ഥതയിലൂടെ, ഒരു കരട് ചട്ടക്കൂടിനെ അടിസ്ഥാനമാക്കി സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാൻ ചർച്ചകൾക്ക് സമ്മതിച്ചതെന്നും പ്രസ്താവനയിൽ പറയുന്നു. ചർച്ചയിൽ പ്രധാന നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് തങ്ങൾ വാദിച്ചു. ഇറാൻ തള്ളിക്കളഞ്ഞ അധിക ആവശ്യങ്ങൾ ഉന്നയിച്ചതിനാലാണ് ചർച്ചകൾ പരാജയപ്പെട്ടതെന്നും ഇറാൻ വ്യക്താക്കി.പാകിസ്താൻ വഴിയുള്ള മധ്യസ്ഥതയിലൂടെ പുതിയ നിർദ്ദേശങ്ങൾ അടുത്തിടെ ലഭിച്ചതായും അവ നിലവിൽ പരിശോധിച്ച് വരികയാണെന്നും രണ്ടാംഘട്ട ചർച്ചയെ സൂചിപ്പിച്ച് പ്രസ്താവനയിൽ അറിയിച്ചു.’താത്കാലിക വെടിനിർത്തൽ സ്വീകരിക്കുന്നതിനുള്ള പ്രധാന മുൻവ്യവസ്ഥകളിൽ ഒന്ന്, ലെബനനിൽ ഉൾപ്പെടെ വെടിനിർത്തൽ ഉണ്ടാകണമെന്നതായിരുന്നു. എന്നാൽ, സയണിസ്റ്റ് ഭരണം തുടക്കം മുതലേ ലെബനനും ഹിസ്ബുള്ളയ്ക്കും നേരെ ക്രൂരമായ ആക്രമണങ്ങൾ നടത്തി ഇതിനെ ലംഘിച്ചു. സയണിസ്റ്റ് ഭരണകൂടം പിന്നീട് ലെബനനിൽ വെടിനിർത്തലിന് സമ്മതിച്ചു. വെടിനിർത്തൽ മാനിക്കുകയാണെങ്കിൽ, ഹോർമുസ് കടലിടുക്ക് താത്കാലികമായും വ്യവസ്ഥാപിതമായും വാണിജ്യ കപ്പലുകൾക്ക് മാത്രമായി തുറന്നുകൊടുക്കും. സൈനിക കപ്പലുകൾക്കോ ശത്രു രാജ്യങ്ങളുടെ സൈനികേതര കപ്പലുകൾക്കോ ഇതിൽ പ്രവേശനമുണ്ടാകില്ല. ഇറാൻ സായുധ സേനയുടെ നിയന്ത്രണത്തിലും അനുമതിയോടെയും ഇറാൻ നിശ്ചയിച്ച പാതകളിലൂടെയും മാത്രമായിരിക്കും കപ്പലുകളുടെ സഞ്ചാരം.
Source link


