test del 3
മാസ്ക് ധരിച്ച് ജ്വല്ലറിയിലെത്തി, വളകൾ വാങ്ങി കയ്യിൽവച്ചു, വിഡിയോ കോൾ; പിന്നാലെ സ്വർണവുമായി ഇറങ്ങിയോടി യുവാവ്

കോഴിക്കോട് ∙ പന്തീരാങ്കാവിലെ ജ്വല്ലറിയിൽ നിന്നു 17 ഗ്രാം സ്വർണം മോഷ്ടിച്ച യുവാവ് ഓടി രക്ഷപ്പെട്ടു. ഉച്ചയ്ക്ക് 2.20 ന് ആണ് സ്വർണം വാങ്ങാനെന്ന വ്യാജേന ഇയാൾ പന്തീരാങ്കാവിലെ ഫാഷൻ ജ്വല്ലറിയിൽ എത്തിയത്. ജ്വല്ലറി ഉടമ അഷറഫും മറ്റും ബഹളം വച്ചതോടെ പിന്നാലെ പോയ ചിലർ ഇരുചക്രവാഹനങ്ങളിൽ ഇവരെ പിന്തുടർന്നെങ്കിലും പന്തീരാങ്കാവ് ബൈപ്പാസിലൂടെ അതിവേഗം സ്കൂട്ടർ ഓടിച്ച് പോകുകയായിരുന്നു. സംഭവത്തിൽ പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാക്കൾ സ്കൂട്ടറിൽ കടന്നു കളയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
Source link


