test del 3

മറ്റൊരു വാഹനത്തിൽ തട്ടി നിയന്ത്രണം നഷ്‌ടപ്പെട്ട കാർ 400 അടി താഴ്ചയുള്ള കൊക്കയിലേക്കു വീണു; പയർവള്ളി കാത്തു !


കുട്ടിക്കാനം ∙ മറ്റൊരു വാഹനത്തിൽ തട്ടി നിയന്ത്രണം നഷ്‌ടപ്പെട്ട കാർ 400 അടി താഴ്ചയുള്ള കൊക്കയിലേക്കു വീണു. കാറിലെ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. പെരുവന്താനം അമലഗിരിക്കു സമീപം അപകടത്തിൽപെട്ട കാറിലെ യാത്രക്കാരായ തിരുവനന്തപുരം സ്വദേശികളായ ശ്രീജിത്ത്, ജോയി എന്നിവരാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് നാലോടോയാണ് അപകടം ഉണ്ടായത്. മൂന്നാറിൽനിന്നു തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെ അമലഗിരിയിൽ വച്ച് കാർ മറ്റൊരു വാഹനത്തിൽ തട്ടിയ ശേഷം കൊക്കയിലേക്കു പതിക്കുകയായിരുന്നു. പയർവള്ളി പടർപ്പുകളിലേക്കു കാർ വീണതാണ് യാത്രക്കാർക്ക് രക്ഷയായത്. നാട്ടുകാർ കൊക്കയിലിറങ്ങി പരുക്കേറ്റവരെ റോഡിലെത്തിച്ചു.


Source link

Back to top button