CINEMA
തോക്കുമായി ജയസൂര്യ, ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക്

ജയസൂര്യ നായകനായി രതീഷ് വേഗ സംവിധാനം ചെയ്യുന്ന ഓപ്പറേഷൻ ത്രാൾ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. യഥാർത്ഥ സംഭവങ്ങൾ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ, കശ്മീരിൽ ഉണ്ടായ ഭീകര ആക്രമണവും തുടർ രഹസ്യാന്വേഷണവും പ്രമേയമാകുന്നു. പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുന്ന ബിഗ് ബഡ്ജറ്റ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണ് ഓപ്പറേഷൻ ത്രാൾ. ജമ്മു കശ്മീരിലെ ത്രാളിൾ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ രചനയും രതീഷ് വേഗയാണ്.ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ ആണ് നിർമ്മാണം. സഹനിർമ്മാണം സുനിമോൾ ജോബി . ഛായാഗ്രഹണം നജോസ് നിർവഹിക്കുന്നു. എഡിറ്റിംഗ് ഷഫീഖ് വി.ബി. സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്. പ്രോജക്ട് ഡിസൈൻ നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ സജീഷ് താമരശ്ശേരി , കല സംവിധാനം സുനീഷ് സോദരൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ഷൻ ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്സിംഗ് എം.ആർ. രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ ഇക്ബാൽ പാനായിക്കുളം, പി.ആർ.ഒ ആതിര ദിൽജിത്ത് , വാഴൂർ ജോസ് ,മാർക്കറ്റിംഗ് ഡോ.സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ)
Source link


