CINEMA
മധുവിധു ഇത്തിരി വൈകും, ഏപ്രിൽ 23ന്

ഷറഫുദീൻ, കല്യാണി പണിക്കർ എന്നിവരെ പ്രധാന കഥാപാത്രമാക്കി വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന മധുവിധു ഏപ്രിൽ 23ലേക്ക് റിലീസ് നീട്ടി. ഇന്ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. അതേസമയം ഫാമിലി റോം-കോം എന്റർടെയ്നറായ “മധുവിധു” ട്രെയിലർ പുറത്തിറങ്ങി. അഞ്ച് ആണുങ്ങൾ മാത്രമുള്ള, പെണ്ണില്ലാത്ത ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.
ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ , ശ്രീജയ , അമൽ ജോസ് , സഞ്ജു മധു, ബിന്ദു പണിക്കർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകളാണ് കല്യാണി. രചന ബിബിൻ മോഹൻ- ജയ് വിഷ്ണു, ഛായാഗ്രഹണം – വിശ്വജിത് ഒടുക്കത്തിൽ, സംഗീതം – ഹിഷാം അബ്ദുൾ വഹാബ്, എഡിറ്റർ- ക്രിസ്റ്റി സെബാസ്ട്യൻ, പ്രൊജക്റ്റ് ഡിസൈനർ – രഞ്ജിത്ത് കരുണാകരൻ, അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മാണം. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് സഹനിർമ്മാണം. വിതരണം അജിത് വിനായക ഫിലിംസ്, പി.ആർ. ഒ- ശബരി
Source link


